മേശപ്പുറത്തേക്ക് വലിച്ചെറിയുന്ന ഷോട്ട്, റീടേക്ക് എടുക്കാൻ പറഞ്ഞു, അന്ന് ലാലേട്ടൻ ദേഷ്യപ്പെട്ടു; ശ്രീജിത്ത് രവി

ഇത്ര റിസ്കി ആയിട്ട് ഒരു ഷോട്ട് ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുകയല്ലേ, ഇനി ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാലോ എന്ന് ലാലേട്ടന്‍ പറഞ്ഞു.

മേശപ്പുറത്തേക്ക് വലിച്ചെറിയുന്ന ഷോട്ട്, റീടേക്ക് എടുക്കാൻ പറഞ്ഞു, അന്ന് ലാലേട്ടൻ ദേഷ്യപ്പെട്ടു; ശ്രീജിത്ത് രവി
dot image

മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും തിയേറ്ററുകളിൽ നിറഞ്ഞാടിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം നേടി മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായും മാറി. ഏറ്റവും കയ്യടി നേടിയതായിരുന്നു സിനിമയിലെ ലാലേട്ടന്റെ ഫൈറ്റ് സീൻ. സ്റ്റേഷനിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഫൈറ്റ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജിത്ത് രവി. ആദ്യമായി മോഹൻലാൽ ദേഷ്യപ്പെട്ട് കാണുന്നത് ഈ ഫൈറ്റ് സീനിൻ ഇടയിലാണെന്നും ശ്രീജിത്ത് രവി പറഞ്ഞു. ഫിലിം ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അദ്ദേഹത്തിന്റെ കൂടെ ഞാൻ അങ്ങനെ ഒരുപാട് സിനിമകള ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആക്ഷൻ സീക്വൻസുകൾ അദ്ദേഹത്തിന്റെ കൂടെ ചെയ്യാൻ ഭയങ്കര രസമാണ്. ഞാൻ ആറാട്ടിൽ ചെയ്തിട്ടുണ്ട്. ആക്ഷന്റെ ഇടയിൽ എന്തെങ്കിലും പാളിച്ച പറ്റികഴിഞ്ഞാൽ പുള്ളി മോഡി ഷിഫ്റ്റ് ചെയ്ത് ലാലേട്ടന ആയിട്ട് നമ്മളെ സപ്പോർട്ട് ചെയ്യും. ആറാട്ടിൽ എന്നെ മറച്ചടിക്കുന്ന സീനുണ്ട്. ഇത് കറങ്ങിപ്പോയി. കറങ്ങി പോയിട്ട് ഞാൻ തല കീഴായിട്ടാണ് നിൽക്കുകയാണ്. ബാലൻസ് ഇല്ല. തൊട്ടു പിന്നിൽ ജീപ്പ് ഉണ്ട് തല ഇടിക്കാൻ സാധ്യതയുണ്ട്. ഓഫ് ബാലൻസ് ആയത് കണ്ട വഴിക്ക് ലാലേട്ടൻ വന്ന് പിടിച്ച് സപ്പോർട്ട് ചെയ്തു.

തുടരുമിലെ ഫൈറ്റ് സീനില്‍ എന്നെ ലാലേട്ടന്‍ മേശപ്പുറത്തേക്ക് വലിച്ചെറിയുന്ന ഒരു ഷോട്ട് ഉണ്ട്. റോപ്പ് കൊണ്ട് മേശപ്പുറത്തുകൂടി വലിച്ചാണ് അപ്പുറത്തേക്ക് വീഴുന്നത്. ഈ ഷോട്ട് എടുത്തു. അപ്പോഴാണ് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരില്‍ ആരോ വന്ന് പറയുന്നത് ഈ സീക്വന്‍സിന്‍റെ ആദ്യ ഫ്രെയ്മില്‍ ബിനു പപ്പു ഉണ്ടായിരുന്നുവെന്ന്, അടി കിട്ടി അവിടെ കിടക്കുന്ന രീതിയില്‍. പക്ഷേ അവസാനം എടുത്ത ഷോട്ടില്‍ പുള്ളി ഇല്ല. ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ബിനു അപ്പുറത്ത് ഇരിപ്പുണ്ട്. പക്ഷേ ഇക്കാരണത്താല്‍ അത് റീടേക്ക് എടുക്കേണ്ടിവന്നു. അന്നാണ് ഞാന്‍ ആദ്യമായിട്ട് ലാലേട്ടന്‍ ദേഷ്യപ്പെടുന്നത് കാണുന്നത്. ഇത്ര റിസ്കി ആയിട്ട് ഒരു ഷോട്ട് ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുകയല്ലേ, ഇനി ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാലോ എന്ന് ലാലേട്ടന്‍ പറഞ്ഞു.

Also Read:

ഇത്തവണ ദൈവാധീനത്താല്‍ ഒരു കുഴപ്പവും ഇല്ലാതെ പറ്റി. പക്ഷേ ഇനി ചെയ്യുമ്പോൾ അങ്ങനെ എന്തെങ്കിലും വന്നാലോ. നിങ്ങള്‍ ഇത് നേരത്തെ പറയേണ്ടിയിരുന്നതല്ലേ, എന്താണ് നിങ്ങള്‍ അത് പറയാതിരുന്നത്, അത് ഒട്ടും ശരിയല്ല എന്നൊക്കെ പറഞ്ഞു അദ്ദേഹം. ലാലേട്ടാ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് ഫ്രെയിം മനസിലായല്ലോ. രണ്ടാമത് എടുത്തപ്പോള്‍ എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാന്‍ പറ്റി. അതാണ് സത്യം. അത് ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, അതല്ല ശ്രീജിത്ത്, സേഫ്റ്റി പ്രധാനമാണ്. കുറേ അപകടങ്ങള്‍ കാണുന്നതല്ലേ എന്നും പറഞ്ഞു', ശ്രീജിത്ത് രവി പറയുന്നു.


Content Highlights:
 Sreejith Ravi recently shared an interesting behind-the-scenes moment from the shooting of Thudarum. He revealed that the first time he saw Mohanlal genuinely angry was during the filming of an intense fight scene in the movie.

dot image
To advertise here,contact us
dot image