സ്കൂളിൽ വെച്ച് കുട്ടികൾ മോളെ കളിയാക്കി, പ്രിൻസിപ്പളിനെ പോയി കാണേണ്ട അവസ്ഥ വന്നിട്ടുണ്ട് ; അമൃത

'സ്കൂളിലൊക്കെ കളിയാക്കാൻ തുടങ്ങി കുട്ടികൾ. അതായത് അമ്മയെ പറ്റി മറ്റേ സൈഡിൽ നിന്ന് ഇങ്ങനെയാണല്ലോ പറയുന്നത് എന്തിനാണ് അമ്മയുടെ കൂടെ നിൽക്കുന്നത് എന്നുള്ള ചോദ്യമൊക്കെ വന്നു'

സ്കൂളിൽ വെച്ച് കുട്ടികൾ മോളെ കളിയാക്കി, പ്രിൻസിപ്പളിനെ പോയി കാണേണ്ട അവസ്ഥ വന്നിട്ടുണ്ട് ; അമൃത
dot image

മലയാളികൾക്ക് സുപരിചിതരാണ് ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ ആദ്യ വിവാഹം നടൻ ബാലയുമൊത്തായിരുന്നു. ഈ വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. 2024 ലാണ് താൻ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ നേരിട്ട ഉപദ്രവങ്ങളെക്കുറിച്ച് അമൃത സുരേഷ് തുറന്ന് പറഞ്ഞിരുന്നത്. മകൾ അവന്തികയ്ക്കെതിരെയും കുറ്റപ്പെടുത്തൽ വന്നതോടെയായിരുന്നു ഇത്. ഇപ്പോഴിതാ സൈബർ ആക്രമങ്ങളെക്കുറിച്ചും അത് മകളുടെ ജീവിതത്തെ വരെ ബാധിച്ചതിനെക്കുറിച്ചും തുറന്ന് പറയുകയാണ് അമൃത. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'എനിക്കൊരു മോളില്ലേ, പാപ്പുവിനെ ഒരു ഏജ് വരെ ഒക്കെ അത് അങ്ങനെ അഫക്ട് ചെയ്യാതെ പോയിരുന്നു. ഒരു ഏജ് കഴിഞ്ഞപ്പോൾ അവൾ കുറച്ചു വിവരം വെച്ച് തുടങ്ങി. അപ്പോൾ സ്കൂളിലൊക്കെ കളിയാക്കാൻ തുടങ്ങി കുട്ടികൾ. അതായത് അമ്മയെ പറ്റി മറ്റേ സൈഡിൽ നിന്ന് ഇങ്ങനെയാണല്ലോ പറയുന്നത് എന്തിനാണ് അമ്മയുടെ കൂടെ നിൽക്കുന്നത് എന്നുള്ള ചോദ്യമൊക്കെ വന്നു. മറ്റേ സൈസിലെ വീഡിയോയുടെ എണ്ണവും ഒരുപാട് കൂടുതലാണ്. മോൾക്ക് എന്റെ ലൈഫ് എന്താണെന്നും നമ്മൾ എടുത്തിട്ടുള്ള ചോയ്സസ് എന്തായിരുന്നെന്നും അറിയാം. പക്ഷേ സ്കൂളിൽ വരുമ്പോൾ അതൊരു സങ്കടമല്ലേ, കുട്ടികൾ കളിയാക്കുന്നത്.

അങ്ങനെ എത്രയോ പ്രാവശ്യം ഞാനും അഭിരാമിയൊക്കെ പ്രിൻസിപ്പളിനെ ഒക്കെ പോയി കാണേണ്ട അവസ്ഥയൊക്കെ വന്നിട്ടുണ്ട്. ഇപ്പോ അങ്ങനെയൊന്നുമില്ല. ഇപ്പോ ഒരുപാട് വ്യത്യാസമായി. പക്ഷേ അങ്ങനെ ഒരു സിറ്റുവേഷൻ വരുന്നപ്പോഴാണ് ഞാൻ ഇനി ഞാൻ മിണ്ടാണ്ടിരിക്കുന്നില്ല എന്ന് തീരുമാനിച്ചത്. മിണ്ടാണ്ടിരുന്നപ്പോൾ ആയിരുന്നു ഞാൻ തെറ്റുകാരി ആയത്. ഞാൻ എന്റെ ഒരു കാര്യവും പറഞ്ഞിട്ടില്ല.

14 വർഷം ഞാൻ മിണ്ടിയില്ല. ശെരിയിക്കും മിണ്ടാതെ ഇരിക്കരുത്. പറയാനായിട്ട് നമുക്ക് അവസരം ഉണ്ടെങ്കിൽ അത് പറയണം. ഇത് എന്റെ ലൈഫ് തന്നെ പഠിപ്പിച്ച കാര്യമാണ്. എന്തിനാണ് ഒരാൾ ഒരു കാര്യം ഇങ്ങനെ പറയുമ്പോൾ അത് ആക്സെപ്റ്റ് ചെയ്തു നിൽക്കുന്നത്. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് അതാണ്, എല്ലാം കേട്ട് നിൽക്കരുത്. നമുക്ക് നാക്ക് തന്നിട്ടില്ലേ. എന്നെ പോലെ എന്തിനാ മണ്ടിയാവുന്നത്. അങ്ങനെ കൂട്ടിക്കൂട്ടി എല്ലാവർക്കും വെറുപ്പുള്ള ഒരു ആളായിട്ട് മാറേണ്ട ആവശ്യം എന്താണ്,' അമൃത സുരേഷ് പറഞ്ഞു.

Content Highlights: Singer Amrita Suresh shared an emotional experience about her daughter facing teasing at school. She revealed that some classmates told her daughter not to stay with her mother. Amrita said the incident deeply affected both of them emotionally.

dot image
To advertise here,contact us
dot image