

കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ' എന്ന ഗാനം ആലപിച്ചുകൊണ്ട് ആരാധകരുടെ മനസിലേക്ക് ചേക്കേറിയ ഗായികയാണ് ചിന്മയി ശ്രീപദ. തമിഴിൽ കരിയർ ആരംഭിച്ച ചിന്മയി ഏഴ് ഭാഷകളിലായി 500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഒരു ദൈവം തന്ത പൂവേ എന്ന ഗാനം ആലപിക്കാനായി തന്നെ എ ആർ റഹ്‌മാൻ വിളിച്ചപ്പോൾ ബോർഡ് എക്സാം ആയിരുന്നുവെന്നും പരീക്ഷ അടുത്ത വർഷം എഴുതാൻ എന്ന നിലയിൽ ആയിരുന്നു താനെന്നും പറയുകയാണ് ചിന്മയി. ആ ഗാനം ആലപിക്കുമ്പോൾ 17 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ചിന്മയി പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ അന്ന് ബോർഡ് എക്സാം എഴുതുകയായിരുന്നു. അപ്പോഴാണ് ഈ പാട്ട് പാടാൻ വേണ്ടി എ ആർ റഹ്‌മാന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നത്. ഞാൻ അടുത്ത വർഷം ബോർഡ് എക്സാം എഴുതാം ഇപ്പോൾ പാടാൻ പോകാം എന്ന രീതിയിലായിരുന്നു ഞാൻ. പക്ഷെ അദ്ദേഹം അപ്പോൾ പറഞ്ഞു പത്ത് ദിവസം കഴിഞ്ഞിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ ഈ പാട്ട് കയ്യിൽ നിന്ന് പോയെന്നാണ് കരുതിയത്. പക്ഷെ ഞാൻ തന്നെ പാടി. എന്താണ് പാടുന്നത് ഏത് ടൈപ്പ് ആണ് എന്നൊന്നും എന്നോട് ആരും പറഞ്ഞിരുന്നില്ല. ആ പാട്ടിന്റെ ഇമോഷൻ ഇത്ര ഹെവി ആണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
ഈ പാട്ട് പാടിയത് നല്ല പ്രായമുള്ള ഒരാൾ ആണ് എന്നാണ് ആളുകൾ അന്ന് കരുതിയത്. ഈ അടുത്ത് എസ് ജെ സൂര്യ കണ്ടപ്പോൾ പറഞ്ഞിരുന്നു. അന്ന് 35 വയസ് ഉള്ള ഒരാളാണ് ഈ പാട്ട് പാടിയതെ എന്നാണ് ഞാൻ കരുതിയത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദൈവം തന്ത പൂവേ എന്ന ഗാനം പാടുമ്പോൾ എനിക്ക് 17 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അത് കേട്ടപ്പോൾ കുറച്ച് നേരത്തേക്ക് അദ്ദേഹം ഞെട്ടി ധരിച്ച് ഇരുന്നു; ചിന്മയി പറഞ്ഞു.
Content Highlights: Singer Chinmayi Sripada shared that she was only 17 when she recorded a song for the film Kannathil Muthamittal. The film’s music was composed by Oscar-winning composer A. R. Rahman. Chinmayi recalled the experience as one of the most memorable moments of her early career.