

ഫിലിം ഫയർ അവാർഡ് വേദിയിൽ തനിക്കൊപ്പം മത്സരിച്ച ബേസിൽ ജോസഫിനെയും ആസിഫ് ആലിയയെയും ചേർത്ത് നിർത്തി മമ്മൂട്ടി. ഇവർ തനിക്ക് ഒപ്പം തന്നെ ആണെന്നും ഒട്ടും താഴെ അല്ലെന്നും മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന അവാർഡ് വേദിയിലെ മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. മമ്മൂട്ടി വേദിയിൽ നിന്ന് വാടാ എന്ന് വിളിക്കുമ്പോൾ ആസിഫും ബസിലും ഓടി ചെല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ആസിഫ് അലിയും ബേസിൽ ജോസഫും ഒരര്‍ത്ഥത്തിലും എന്നേക്കാൾ താഴെയുള്ളവരല്ല. എന്തോ സംഭവിച്ച് പുരസ്‌കാരം എനിക്ക് കിട്ടിയതാണ്. അവർ രണ്ടു പേരും നല്ല കഴിവുള്ള യുവതാരങ്ങളാണ്. ഇരുവരും സുന്ദരന്മാരും ചെറുപ്പക്കാരും ആണെങ്കിലും അവള്‍ എനിക്കൊപ്പം നിന്നു. വാടാ; എന്നാണ് മമ്മൂട്ടി പറയുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയേയും ബേസില്‍ ജോസഫിനേയും വേദിയിലേക്ക് വിളിച്ച് കയറ്റി ഒപ്പം നിര്‍ത്തി ഫോട്ടോയെടുപ്പിക്കുകയായിരുന്നു മമ്മൂട്ടി. വാടാ എന്നുള്ള മമ്മൂട്ടിയുടെ വിളി കേട്ടതും താരങ്ങള്‍ ഓടി വേദിയിലേക്ക് കയറി വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. വരും വർഷങ്ങളിൽ ഇരുവർക്കും കൂടുതൽ പുരസ്കാരങ്ങൾ ലഭിക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
“They are not lesser than me in anyways”
— Movie Planet (@MoviePlanetMP) February 21, 2026
“വാടാ”❤️🔥@mammukka calls other best actor nominees to the stage to share the award🫶#70thFilmfareAwardsSouth #FilmfareAwardsSouth #FilmfareAwards #Filmfare
pic.twitter.com/OTxybdZ8Ai
അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ഫിലിം ഫയറിലെ മികച്ച സിനിമ. രാഹുല്‍ സദാശിവന്‍ മികച്ച സംവിധായകനും ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കും കിഷ്‌കിന്ധാ കാണ്ഡവുമാണ് മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം പങ്കിട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജും കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടി. സറിന്‍ ഷിഹാബിനാണ് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം.
Content Highlights: Mammootty made a heartwarming gesture at the Film Fire Awards by inviting Asif Ali and Basil Joseph to the stage. The moment drew loud applause from the audience and quickly went viral on social media. Fans praised Mammootty’s gesture as a sign of encouragement toward the younger generation of actors.