അടക്കാനാകാത്ത ദേഷ്യവും സങ്കടവും, ഐപാഡ് വരെ എറിഞ്ഞു പൊട്ടിച്ചു, എനിക്ക് ക്ലിനിക്കൽ ഡിപ്രഷനായിരുന്നു; ലക്ഷ്മി

മരുന്ന് കുറച്ചു കാലം എടുത്തു കഴിയുമ്പോൾ നമുക്ക് തോന്നും ഇപ്പോ ഞാൻ ഓക്കെ ആയല്ലോ ഇനി മരുന്നിന്റെ ആവശ്യമില്ല എന്ന്. പിന്നെ ഒരു രണ്ടാഴ്ച എടുക്കാതിരിക്കും. ഹാലുസിനേഷൻ വന്നു തുടങ്ങി

അടക്കാനാകാത്ത ദേഷ്യവും സങ്കടവും, ഐപാഡ് വരെ എറിഞ്ഞു പൊട്ടിച്ചു, എനിക്ക് ക്ലിനിക്കൽ ഡിപ്രഷനായിരുന്നു; ലക്ഷ്മി
dot image

ലക്ഷ്മി മേനോൻ മലയാളികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും വളരെ പരിചിതയായ താരമാണ്. അവതാരകനും നടനും ആർജെയുമായ മിഥുന്റെ ഭാര്യയാണ് ലക്ഷ്മി. അവർ ഒരുമിച്ച് ചെയ്യുന്ന രസകരമായ വീഡിയോകൾക്ക് ധാരാളം ആരാധകരാണുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ വിഷാദരോഗത്തിന് നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെന്നും അത് നിലച്ചാൽ മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ലക്ഷ്മി പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ ആ ഒരു കാലഘട്ടത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഇന്നലെയും കൂടി എനിക്ക് രണ്ടു പേർ മെസ്സേജ് അയച്ചുള്ളൂ അൻസൈറ്റിയിലൂടയും ഡിപ്രഷനിലൂടെയും കടന്നു പോകുകയാണ് മരുന്ന് കഴിക്കാൻ പറ്റുമോ എന്ന്. ഞാൻ പോയ കാലഘട്ടം,
എനിക്ക് എന്താ അറിയില്ല ഭയങ്കര ദേഷ്യവും സങ്കടമാണ്. ഐപാഡ് ഒക്കെ എടുത്ത് എറിഞ്ഞു പൊട്ടിക്കുമായിരുന്നു. എനിക്ക് മനസ്സിലാവുന്നില്ല എന്റെ ഉള്ളിൽ എന്തോ ഒരു മോൺസ്റ്റർ ഒക്കെ ഉള്ളപോലെ തോന്നി. ഫിഗർ ഔട്ട് ചെയ്യാൻ പറ്റില്ല. എന്താ സംഭവം എന്ന് മനസ്സിലാകുന്നില്ല.

അങ്ങനെ ഞങ്ങൾക്ക് ഒരു ഫ്രണ്ട് ഉണ്ട്, അദ്ദേഹം ഒന്ന് ക്ലിനിക്കിൽ പോയാലോ എന്ന് ചോദിച്ചു. എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലായപ്പോൾ നമ്മൾ അവിടെ പോയി. ക്ലിനിക്കൽ ഡയഗ്നോസിസ് എടുത്തു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ക്ലിനിക്കൽ ഡിപ്രഷനും പിന്നെ എന്തോ ബോർഡർ ലൈൻ എന്തോ ഒരു സാധനം ഉണ്ട് എന്ന്. പിന്നെ കറക്റ്റ് ആയിട്ട് മരുന്ന് എടുത്തു തുടങ്ങി.

മരുന്ന് കുറച്ചു കാലം എടുത്തു കഴിയുമ്പോൾ നമുക്ക് തോന്നും ഇപ്പോ ഞാൻ ഓക്കെ ആയല്ലോ ഇനി മരുന്നിന്റെ ആവശ്യമില്ല എന്ന്. പിന്നെ ഒരു രണ്ടാഴ്ച എടുക്കാതിരിക്കും. ഹാലുസിനേഷൻ വന്നു തുടങ്ങി അതായത് ഓഡിറ്ററി ഹാലുസിനേഷൻ എനിക്ക് വരുന്നു. ജിന്ന് കാണുക കേൾക്കുക എന്നൊക്കെ പറയില്ലേ അതുപോലത്തെ ഫീലിംഗ് ഒക്കെ വന്നു. എനിക്ക് ഭയങ്കര പേടിയായി. പിന്നെ ഞാൻ മരുന്ന് റിവേഴ്സ് ചെയ്ത് എല്ലാം ഡോസ് ഇതാക്കി. അതിൽ കൂടെ പോയവർക്കെ അതിന്റെ ഒരു വിഷമം മനസ്സിലാവുള്ളൂ. നമുക്ക് മനസ്സിന്റെ ഉള്ളിൽ ആ വേദന സഹിക്കാൻ പറ്റില്ല. അത്രയും ഒരു വിഷമമായിട്ടുള്ള ഘട്ടത്തിലൂഡയാണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്. ഇടക്ക് ഇപ്പോഴും മൂഡ് സിങ്‌സ് വരുന്നുണ്ട്. വൈകുന്നേരം ഒരു അഞ്ചുമണി ആകുമ്പോൾ ഞാൻ ഡൗൺ ആയി തുടങ്ങും,'ലക്ഷ്മി മേനോൻ പറഞ്ഞു.

Content Highlights: Lakshmi Menon candidly recalls the difficult period when she was diagnosed with clinical depression. The actress speaks about the emotional turmoil, isolation, and internal battles she faced during that phase. She highlights how professional pressure and personal challenges contributed to her mental health struggles.

dot image
To advertise here,contact us
dot image