കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപഗണ്ട, ബീഫ് പോയിട്ട് കിച്ചടി പോലും ആരും ഇങ്ങനെ കഴിക്കില്ല; അനുരാഗ് കശ്യപ്

ആളുകൾ ബീഫ് പോയിട്ട് കിച്ചടി പോലും ഇത്തരത്തിൽ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണത്.

കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപഗണ്ട, ബീഫ് പോയിട്ട് കിച്ചടി പോലും ആരും ഇങ്ങനെ കഴിക്കില്ല; അനുരാഗ് കശ്യപ്
dot image

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷമയാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ. നിരവധി പേരാണ് ട്രെയ്‌ലറിനെതിരെ എത്തിയത്. ഇപ്പോഴിതാ ട്രെയ്ലറിനെ പരിഹസിക്കുകയാണ് ബോളിവുഡ് സംവിധായകനും നടനയുമായ അനുരാഗ് കശ്യപ്. കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന 70-ാമത് ഫിലിം ഫെയർ അവാർഡിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം. ഇതൊരു ബുൾ ഷിറ്റ് പ്രൊപഗണ്ട സിനിമയാണെന്നും ബീഫ് പോയിട്ട് കിച്ചടി പോലും ഇത്തരത്തിൽ ആളുകൾ കഴിക്കില്ലെന്ന് സംവിധായകൻ പറഞ്ഞു.

'കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപഗണ്ടയാണ്, ആളുകൾ ബീഫ് പോയിട്ട് കിച്ചടി പോലും ഇത്തരത്തിൽ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണത്. അവർക്ക് കുറച്ച് പേരെ സന്തോഷിപ്പിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുകയാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.

അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Anurag Kashyap openly criticised the film The Kerala Story, calling it a propaganda-driven project. His remarks have reignited debates surrounding the film’s narrative and political undertones. The Kerala Story, directed by Sudipto Sen, has been at the centre of controversy since its release.

dot image
To advertise here,contact us
dot image