ഫൈറ്റ് ഷൂട്ടിൽ പറ്റിയ അപകടമോ ? സംയുക്തയുടെ കയ്യിൽ ഇത് എന്ത് പറ്റിയെന്ന് ആരാധകർ

ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച പരിക്കുകൾ ആവാം എന്നാണ് ആരാധകർ ഊഹിക്കുന്നത്. ഇതിനെക്കുറിച്ച് നടി ഒന്നും പ്രതികരിച്ചിട്ടില്ല

ഫൈറ്റ് ഷൂട്ടിൽ പറ്റിയ അപകടമോ ? സംയുക്തയുടെ കയ്യിൽ ഇത് എന്ത് പറ്റിയെന്ന് ആരാധകർ
dot image

മലയാളത്തിനേക്കാൾ തെലുങ്ക് സിനിമയിൽ തിരക്കുള്ള നടിയാണ് സംയുക്ത മേനോൻ. നടിയുടെ ഏറ്റവും പുതിയ ചിത്രമായ 'സ്വയംഭൂ'വിന്റെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. ഭരത് കൃഷ്ണമാചാരിയാണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയുടെ ടീസർ ലോഞ്ചിൽ എത്തിയ നടിയുടെ കയ്യിലെ പാടിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ആരാധകർ.

ചിത്രത്തിലെ ഫൈറ്റ് സീനുകൾക്ക് വേണ്ടി പരീശീലനം നടത്തുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച പരിക്കുകൾ ആവാം എന്നാണ് ആരാധകർ ഊഹിക്കുന്നത്. ഇതിനെക്കുറിച്ച് നടി ഒന്നും പ്രതികരിച്ചിട്ടില്ല. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്‍ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തുമെന്നാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

Content Highlights: Fans noticed an injury on actress Samyukta’s hand.Speculation arose that it may have happened during a fight sequence shoot. The images sparked concern among her followers.

dot image
To advertise here,contact us
dot image