

കൊല്ലം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതിനു പിന്നാലെ പിടിയിലായി. കായംകുളത്ത് നിന്ന് മുങ്ങിയ പ്രതിയെ പിടികൂടിയത് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. വൈദ്യപരിശോധനയ്ക്കിടെ ഇന്നലെയാണ് കായംകുളം സ്വദേശി നിസാം പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൊല്ലം - വിശാഖപട്ടണം ട്രെയിനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ് പ്രതിയാണ് നിസാം.
Content Highlights: A bike theft accused who escaped police custody in Kayamkulam was arrested at Palakkad railway station after reportedly posting an Instagram story. Nizam was caught aboard the Kollam–Visakhapatnam train