

‘കസബ’ വിവാദവുമായി ബന്ധപ്പെട്ട് ഏറെ നടി പാർവതി നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഒരു ചലച്ചിത്രോത്സവ വേദിയിലെ ചര്‍ച്ചയിലാണ് പാര്‍വതി അന്ന് പ്രസ്തുത വിമര്‍ശനം ഉന്നയിച്ചത്. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സമീപകാലത്ത് ഇറങ്ങിയ ഒരു ചിത്രത്തെ മുന്‍നിര്‍ത്തിയാണ് അന്ന് ആദ്യം പാര്‍വതി സംസാരിച്ചത്. എന്നാല്‍ സിനിമയുടെ പേര് പറഞ്ഞിരുന്നില്ല. തൊട്ടടുത്ത് ഇരുന്നിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആണ് സിനിമയുടെ പേര് പറയാന്‍ പറയാൻ പാർവതിയെ നിർബന്ധിച്ചത്.
ഇപ്പോഴിതാ അന്ന് ആ വിമര്‍ശനം ഉയര്‍ത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് പാർവതി. ഇല്ല എന്നായിരുന്നു നടിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഒപ്പം ‘സേ ഇറ്റ്’ എന്ന കമന്റുമായി എത്തിയ ഒരാൾക്ക് മറുപടിയും പാർവതി നൽകുന്നുണ്ട്. കൈകൾ പതിയ ഉയർത്തി, അവസാനം നടുവിരൽ ഉയർത്തിക്കാണിച്ചാണ് നടി കമന്റിന് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയത്.
2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നോബഡി നിർമിക്കുന്നത്. നിസാം ബഷീർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നായകനായ റോഷാക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിസാം ബഷീർ. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമായിരുന്നു നിസാം ബഷീറിന്റെ ആദ്യ സംവിധാനം. ഇബിലീസ്, റോഷാക്, അഡ്വെൻജേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുളാണ് ' ഐ, നോബഡി' എന്ന ചിത്രത്തിന്‍റെയും കഥ. അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. അനിമല്‍, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീതം. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രാഹണം.
Content Highlights: Parvathy thiruvoth responds to whether she ever felt regret after saying 'say it'