'വാട്‌സ് ആപ്പ്‌ ഫാക്ടറികൾ കഥകൾ മെനയുന്നു', സ്പിരിറ്റില്‍ നിന്നും പിന്മാറിയോ?; പ്രതികരിച്ച് പ്രകാശ് രാജ്

സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് താരം സിനിമയിൽ നിന്നു പിന്മാറിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്

'വാട്‌സ് ആപ്പ്‌ ഫാക്ടറികൾ കഥകൾ മെനയുന്നു', സ്പിരിറ്റില്‍ നിന്നും പിന്മാറിയോ?; പ്രതികരിച്ച് പ്രകാശ് രാജ്
dot image

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന സ്പിരിറ്റ് എന്ന സിനിമയിൽ നിന്ന് പിന്മാറിയെന്ന വാർത്തയെ നിഷേധിച്ച് നടൻ പ്രകാശ് രാജ്. സ്പിരിറ്റിലെ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ കുറച്ച് കൂടി പക്വത കാണിക്കൂ എന്നും നടൻ ട്വിറ്ററിൽ കുറിച്ചു.

'ടോക്സിക് ആയ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്.. ‘സ്പിരിറ്റ്’ എന്ന സിനിമയെക്കുറിച്ചാണ്. എന്റെ സീനുകളുടെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല. എന്നിട്ടും നിങ്ങളുടെ വാട്സ്ആപ്പ് ഫാക്ടറികൾ കഥകൾ മെനയുകയാണ്. കുറച്ച് പക്വത കാണിക്കൂ, പോയി സ്വന്തം കാര്യം നോക്ക്', എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് താരം സിനിമയിൽ നിന്നു പിന്മാറിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. സന്ദീപ് റെഡ്ഡിയും പ്രകാശ് രാജും തമ്മിൽ സെറ്റിൽ വച്ചു നടന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചയെത്തുടർന്ന് സാഹചര്യം വഷളാവുകയായിരുന്നുവെന്നും തർക്കം ഒടുവിൽ വലിയ പിരിമുറുക്കത്തിലാണ് അവസാനിച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.

നേരത്തെ, ജോലി സമയത്തെച്ചൊല്ലി സംവിധായകനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ദീപിക പദുക്കോൺ ‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയിരുന്നു. ദീപികയ്ക്ക് പകരം ത്രിപ്തി ദിമ്രിയാണ് 'സ്പിരിറ്റി'ൽ പ്രഭാസിന്റെ നായികയായെത്തുന്നത്. ഒരു പൊലീസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. വലിയ വരവേൽപ്പാണ് പോസ്റ്ററിന് ലഭിച്ചത്. 2027 മാർച്ച് 5 ന് ചിത്രം പുറത്തിറങ്ങും.

ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. കയ്യിൽ ഒരു കുപ്പിയുമായി നിൽക്കുന്ന പ്രഭാസും മുന്നിൽ സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന തൃപ്തി ഡിമ്രിയെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. സംവിധായകന്റെ തന്നെ മുൻ ചിത്രമായ അനിമലിലെ രൺബീർ കപൂറിന്റെ ലുക്കിനോട് സാമ്യം ഉള്ളതാണ് പ്രഭാസിന്റെ ലുക്ക് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

Content Highlights: Prakash raj responds to fake news regarding prabhas film spirit exit

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us