കലാപക്കൊടി ഉയര്‍ത്തി ഒരു വിഭാഗം; ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍

ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള കെപിസിസി നീക്കത്തിന് എ ഗ്രൂപ്പിന്റെ നിലപാടാണ് വെല്ലുവിളിയാവുന്നത്

കലാപക്കൊടി ഉയര്‍ത്തി ഒരു വിഭാഗം; ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍
dot image

തിരുവനന്തപുരം: കോണ്‍ഗ്രസ്സിലെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍. ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ചര്‍ച്ചകളില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇടവേളയ്ക്കു ശേഷം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള കെപിസിസി നീക്കത്തിന് എ ഗ്രൂപ്പിന്റെ നിലപാടാണ് വെല്ലുവിളിയാവുന്നത്. വിശദമായ ചര്‍ച്ചകള്‍ ഇല്ലാതെ നിയമനം അനുവദിക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ചര്‍ച്ചകളില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരെ ചര്‍ച്ചകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നു എന്നാണ് മറ്റൊരു പരാതി. പരാതികള്‍ വ്യാപകമായതോടെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളും അനിശ്ചിതത്വത്തിലായി. അതേസമയം ഗ്രൂപ്പ് പ്രവര്‍ത്തനം പുനരജ്ജീവിപ്പിക്കാന്‍ ആണ് എ ഗ്രൂപ്പിന്റെ ശ്രമം. സംസ്ഥാന വ്യാപകമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നവരെ അവഗണിക്കുന്ന സാഹചര്യത്തിലാണ് സജീവമാകാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. പരമ്പരാഗത ഗ്രൂപ്പുകളില്‍ ഒന്നായ എ ഗ്രൂപ്പിന്റെ നീക്കം മറ്റ് വിഭാഗങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയായി മാറും.

Content Highlights: congress board corporation appointments delay amid internal leadership dispute kerala

dot image
To advertise here,contact us
dot image