ഇത് പൊളിക്കും! 100 -ാം സിനിമയ്ക്ക് മുൻപ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് ഒരുമിക്കുന്നു; ഇത്തവണ സിനിമയല്ല

തന്റെ കരിയറിലെ 100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു

ഇത് പൊളിക്കും! 100 -ാം സിനിമയ്ക്ക് മുൻപ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് ഒരുമിക്കുന്നു; ഇത്തവണ സിനിമയല്ല
dot image

മലയാളത്തിൽ നിരവധി ആരാധകരുള്ള കോമ്പോ ആണ് മോഹൻലാൽ-പ്രിയദർശൻ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾ ആണ് ഈ കൂട്ടുകെട്ടിൽ ഒരുക്കിയിട്ടുള്ളത്. തന്റെ കരിയറിലെ 100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സിനിമയ്ക്ക് മുൻപ് തന്നെ ഈ കോമ്പോ ഒന്നിക്കാൻ ഒരുങ്ങുകയാണ്.

കെഎസ്ആര്‍ടിസിക്കുവേണ്ടി ഒരുങ്ങുന്ന പരസ്യചിത്രത്തിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. തൊടുപുഴയിലാണ് ഷൂട്ടിം​ഗ്. കോന്നി അട്ടച്ചാക്കലില്‍ ബ്ലൂ ഹില്‍ ഫൗണ്ടേഷന്‍റെ ഒന്നാം വാര്‍ഷിക വേദിയില്‍ സംസാരിക്കവെ ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാര്‍ ആണ് ഇക്കാര്യം ആവേശപൂര്‍വ്വം പങ്കുവച്ചത്. 'ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കുമെന്നും ​ഗണേഷ് കുമാര്‍ പറഞ്ഞു. ഏറ്റവും വലിയ സന്തോഷം ശ്രീ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കുകയാണ്. പ്രിയദര്‍ശന്‍ ആണ് സംവിധാനം ചെയ്യുന്നത്.

തൊടുപുഴയില്‍ വച്ച് അദ്ദേഹത്തിന്‍റെ സമയത്തിനനുസരിച്ച് കെഎസ്ആര്‍ടിസിയുടെ പരസ്യം ഷൂട്ട് ചെയ്യുകയാണ്. ഇന്ത്യയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആദ്യമായിട്ട് ആയിരിക്കും ഒരു പരസ്യം ഇറക്കാന്‍ പോകുന്നത്. അതും ഇതുപോലെ ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ചു. മോഹന്‍ലാലും പ്രിയദര്‍ശനും ഒരു പൈസ പോലും വാങ്ങുന്നില്ല. പ്രിയദര്‍ശന്‍ അദ്ദേഹത്തിന്‍റെ സ്റ്റുഡിയോ വരെ സൗജന്യമായിട്ട് തന്നിട്ടാണ് നമ്മള്‍ ഇത് ചെയ്യുന്നത്', ​ഗണേശ് കുമാര്‍ പറഞ്ഞു.

അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ ഒരുമിക്കുന്ന ഹൈവാൻ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്.

Content Highlights: Mohanlal-priyadarshan combo to reunite for an ad for KSRTC says ganesh kumar

dot image
To advertise here,contact us
dot image