

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. സിനിമയിലെന്ന പോലെ തന്നെ നടന്റെ ഓഫ് സ്ക്രീൻ വീഡിയോകൾക്കും വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ദുൽഖറിന്റെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
1987 , 1992 സമയങ്ങളിലെ ദുൽഖറിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പം ഒരു ചടങ്ങിന് ഇരിക്കുന്ന ദുൽഖറിന്റെ വീഡിയോ ആണ് ഇത്. കൊച്ചിൻ ഹനീഫ, ശോഭന തുടങ്ങിയവരെയും വീഡിയോയിൽ കാണാം. 'ബേബി ദുൽഖർ ഭയങ്കര ക്യൂട്ട് ആണ്, അന്നും ഇന്നും ദുൽഖറിന് മാറ്റമൊന്നുമില്ല, ഈ ചെക്കൻ ആണ് ഇപ്പോൾ മലയാള സിനിമ ഭരിക്കുന്നത്' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. നിമിഷനേരം കൊണ്ടാണ് കുഞ്ഞ് ദുൽഖറിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തത്.
മലയാളത്തിൽ ഐ ആം ഗെയിം ആണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ ചിത്രം. ഓണം റിലീസായി സിനിമ തിയേറ്ററിലെത്തും. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
#DulquerSalmaan
— Ajay Kumar 💫 (@DQBoy180549) February 8, 2026
Baby kunjikka pic.twitter.com/W3rQxk7n4O
കാന്തയാണ് അവസാനമായി പുറത്തിറങ്ങിയ ദുൽഖർ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിച്ചിരുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Content Highlights: Dulquer salmaan's old video with mammootty goes viral, video filled with fan's lovely comments