ബ്യൂട്ടി പാർലറോ ട്രീറ്റ്‌മെന്റോ അല്ല, 60ാം വയസിലും സൗന്ദര്യം നിലനിർത്താൻ ചെയ്യുന്നത് ഇത്ര മാത്രം: വിനയ പ്രസാദ്

ആര്‍ക്കും എളുപ്പത്തില്‍ പിന്തുടരാന്‍ കഴിയുന്ന ചില രീതികളാണ് തന്‍റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്ന് പറയുകയാണ് നടി വിനയ പ്രസാദ്

ബ്യൂട്ടി പാർലറോ ട്രീറ്റ്‌മെന്റോ അല്ല, 60ാം വയസിലും സൗന്ദര്യം നിലനിർത്താൻ ചെയ്യുന്നത് ഇത്ര മാത്രം: വിനയ പ്രസാദ്
dot image

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി സിനിമാതാരങ്ങൾ പിന്തുടരുന്ന രീതികൾ അറിയാൻ ആഗ്രഹമുള്ളവർ ഏറെയാണ്. ഏറെ വില കൂടിയ ചർമ സംരക്ഷണ-സൗന്ദര്യവർധക വസ്തുക്കളാണ് താരങ്ങൾ ഉപയോഗിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ തികച്ചും പ്രകൃതിദത്തമായ വസ്തുക്കൾക്കൊണ്ട് സൗന്ദര്യം നിലനിർത്തുന്ന ചില താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി വിനയപ്രസാദ്.

Actress Vinaya prasad

പെരുന്തച്ചനിലെ ഭാർഗവി തമ്പുരാട്ടിയായും മണിച്ചിത്രത്താഴിലെ ശ്രീദേവിയായും മലയാളി പ്രേക്ഷകരുടെ മനം കവർന്ന കന്നട നടിയാണ് വിനയ പ്രസാദ്. 1988ൽ സിനിമാ ജീവിതം ആരംഭിച്ച നടി ഇപ്പോഴും സിനിമകളും ടിവി ഷോകളുമായി സജീവമാണ്. വയസ് 60 പിന്നിട്ടെങ്കിലും പ്രായം മങ്ങലേൽപിക്കാത്ത സൗന്ദര്യമാണ് നടിക്കെന്ന് പറയുന്നവർ ഏറെയാണ്.

എങ്ങനെയാണ് മുഖവും ശരീരവും ഇത്രയും ഭംഗിയായി സൂക്ഷിക്കുന്നതെന്ന് പലരും നടിയോട് ചോദിക്കാറുണ്ട്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. വൻ വിലയുള്ള കോസ്‌മെറ്റിക് പ്രൊഡക്ടുകളോ വലിയ ബ്യൂട്ടി പാർലറുകളോ വമ്പൻ ട്രീറ്റ്‌മെന്റുകളോ താൻ ചെയ്തിട്ടില്ലെന്ന് നടി പറയുന്നു.

Vinayaprasad

വീട്ടിൽ തന്നെ ചെയ്യുന്ന ചില ഫേസ്പാക്കുകളും മറ്റുമാണ് ഉപയോഗിക്കുന്നത് പറഞ്ഞ നടി താൻ ഇതുവരെ പാർലറുകളിൽ പോയിട്ടില്ലെന്നും വ്യക്തമാക്കി. ഒരു കന്നട ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനയപ്രസാദ് ഇക്കാര്യങ്ങൾ പറഞ്ഞത്.

'ആയുർവേദത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ചർമത്തിന്റെയും കണ്ണുകളുടെയും സംരക്ഷണത്തിനായി ഒരു കഷായം കുടിക്കുന്നുണ്ട്. ഇത് മറ്റ് സാധാരണ ആരോഗ്യപ്രശ്‌നങ്ങൾ കൂടി മാറാൻ നല്ലതാണ്. പപ്പായ, തക്കാളി പോലുള്ളവ മുഖത്ത് പുരട്ടാറുണ്ട്. കടലമാവും ഉപയോഗിക്കാറുണ്ട്. ഇതല്ലാതെ ചർമ സംരക്ഷണത്തിനായി ഇതുവരെയും ബ്യൂട്ടി പാർലറിൽ പോവുകയോ ട്രീറ്റ്‌മെന്റ് എടുക്കുകയോ ചെയ്തിട്ടില്ല,' വിനയ പ്രസാദ് പറഞ്ഞു.

Content Highlights: Actress Vinayaprasad says she never been to beauty parlour for treatments. She uses Ayurveda and home remedies for health and skin care

dot image
To advertise here,contact us
dot image