

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സ്ഥിരമായി സംസാരിക്കാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും കുട്ടിക്കാല ഓർമകളും പങ്കിടുകയാണ് പാർവതി. ലൈംഗികതയെ കുറിച്ചുള്ള എന്റെ ആദ്യ ധാരണ ടൈറ്റാനിക് സിനിമയിൽ നിന്നാണെന്ന് നടി പറഞ്ഞു. അന്നൊന്നും കിസ് എന്ന് പറഞ്ഞാൽ എന്തായിരുന്നുവെന്ന് അറിയില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
'ലൈംഗികതയെ കുറിച്ചുള്ള എന്റെ ആദ്യ ധാരണ ടൈറ്റാനിക് സിനിമയിൽ നിന്നാണ്. ആ ഉമ്മ വയ്ക്കുന്ന രംഗം. നമ്മളിൽ പലർക്കും അങ്ങനെ തന്നെയാവും ചിലപ്പോൾ. ജാക്കിന്റെയും റോസിന്റെയും പർപ്പിൾ നിറമുള്ള ടൈറ്റാനിക് ടി ഷർട്ട് എനിക്കുണ്ടായിരുന്നു. ജാക്കിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്നൊന്നും കിസ് എന്ന് പറഞ്ഞാൽ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ആ ടി ഷർട്ടിൽ ഉമ്മ വയ്ക്കുമായിരുന്നു. പിന്നീട് കസിൻ സിസ്റ്റേഴ്‌സുമായി ടൈറ്റാനിക് കാണുമ്പോൾ 'ദാ സീൻ ഇപ്പോൾ വരുമെന്ന്' ഞാൻ പറയുമായിരുന്നു. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ആന്റിമാരൊക്കെ എന്നെ നോക്കി നിൽക്കുന്നുണ്ടാവും,' പാർവതി പറയുന്നു.

പിന്നീട് എവിടെ നിന്നാണ് ഇതിനെ കുറിച്ച് മനസിലാക്കിയത് എന്ന് ചോദിച്ചാൽ വളരെ മോശം അനുഭവങ്ങളിൽ നിന്നാണ് മനസിലാക്കുന്നത്. സ്വാനാഥം അനുഭവങ്ങളിൽ നിന്ന് തന്നെയാണ് പഠിച്ചത്. അതിൽ കൂടുതലും മോശം അനുഭവങ്ങളായിരുന്നു. എല്ലാ പെൺകുട്ടികളുടെ കാര്യത്തിലും നിർഭാഗ്യവശാൽ സംഭവിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്. നമ്മളെ ജനിക്കുന്നു, വളരുന്നു, പിന്നെ ഉപദ്രവിക്കപ്പെടുന്നു. എല്ലാ പെൺകുട്ടികൾക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടോയെന്ന് ചോദിച്ചയാൾ അതെ എന്ന് തന്നെയാവും മറുപടി,' പാർവതി കൂട്ടിച്ചേർത്തു.
2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Actress Parvathy Thiruvoth has opened up about her early understanding of sexuality, stating that it came from watching the iconic Hollywood film Titanic.