കുറ്റകൃത്യങ്ങൾ കൂടുന്നു; പരിശോധനകൾ കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ മയക്കുമരുന്ന് സംഘങ്ങളും അക്രമികളും ഉള്‍പ്പെടെ നിരവധിപ്പേര്‍ പിടിയിലായി.

കുറ്റകൃത്യങ്ങൾ കൂടുന്നു; പരിശോധനകൾ കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
dot image

കുവൈത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ മയക്കുമരുന്ന് സംഘങ്ങളും അക്രമികളും ഉള്‍പ്പെടെ നിരവധിപ്പേര്‍ പിടിയിലായി. മയക്കുമരുന്നുമായി മൂന്ന് സ്വദേശി പൗരന്മാരെയും വ്യാജമദ്യ വില്‍പ്പന നടത്തിയ പ്രവാസിയും ഉള്‍പ്പെടെയുളളവരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

തദ്ദേശീയമായി നിര്‍മിച്ച മദ്യം കുപ്പികളിലാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവാസി പിടിയിലായത്. ഫിര്‍ദൗസ് മേഖലയില്‍ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റ് ചെയ്ത് മുഴുവന്‍ പ്രതികളെയും
തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait's Ministry of Interior is stepping up inspections and security measures amidst rising crime rates. The ministry is implementing comprehensive plans to enhance security, improve personnel capabilities, and adopt a proactive approach to crime prevention

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us