

ഇടുക്കി: എല്ലക്കല്‍ പാലത്തിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി സജി(40) ആണ് മരിച്ചത്. സേനാപതി പഞ്ചായത്തിലെ മുക്കുടി എസ്റ്റേറ്റിലെ തൊഴിലാളിയാണ് സജി. പണി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇയാള്‍. പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും കയത്തില്‍ മുങ്ങി താഴുകയായിരുന്നു.
Content Highlight; young man drowned while bathing in a river in Idukki