റമദാന്‍ മാസത്തില്‍ ഭിക്ഷാടനം ചെറുക്കുക ലക്ഷ്യം; കർശന നടപടിയുമായി ഷാർജ പൊലീസ്

ഔദ്യോഗിക ചാരിറ്റി സംഘടനകള്‍ വഴി മാത്രം സംഭാവനകള്‍ നല്‍കണമെന്നും അധികൃതർ

റമദാന്‍ മാസത്തില്‍ ഭിക്ഷാടനം ചെറുക്കുക ലക്ഷ്യം; കർശന നടപടിയുമായി ഷാർജ പൊലീസ്
dot image

റമദാന്‍ മാസത്തില്‍ ഭിക്ഷാടകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഷാര്‍ജ പൊലീസ്. ഇതിന്റെ ഭാഗമായി 'ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ്, ദാനം ഒരു ഉത്തരവാദിത്തമാണ്' എന്ന പേരില്‍ പ്രത്യേക കാമ്പയിനും പൊലീസ് തുടക്കം കുറിച്ചു. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തെ ചെറുക്കുന്നതിനും ഉത്തരവാദിത്തമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രത്യേക കാമ്പയിന്‍.

ഭിക്ഷാടനത്തിലൂടെയും സമാനമായ നിഷേധാത്മകമായ രീതികളിലൂടെയും സമൂഹ സുരക്ഷയെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

സഹതാപം നേടുന്നതിനായി വൈകാരികമായ അഭ്യര്‍ത്ഥനകളുമായി സമീപിക്കുന്നവരോട് പ്രതികരിക്കരുതെന്ന് പൊതുജനങ്ങളോട് ഷാര്‍ജ പൊലീസ് നിര്‍ദ്ദേശിച്ചു. ഔദ്യോഗിക ചാരിറ്റി സംഘടനകള്‍ വഴി മാത്രം സംഭാവനകള്‍ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Sharjah Police have launched a campaign to combat begging during Ramadan, emphasizing that "Begging is a Crime, and Giving is a Responsibility". The initiative aims to raise awareness about the risks of begging and promote responsible charitable giving.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us