സെഞ്ച്വറിക്കരികെയെത്തി ഇബ്രാഹീം; കാനഡയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ

ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ അവസാന പോരാട്ടത്തിൽ കാനഡയെ തോൽപ്പിച്ച് അഫ്‌ഗാനിസ്ഥാൻ.

സെഞ്ച്വറിക്കരികെയെത്തി ഇബ്രാഹീം; കാനഡയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ
dot image

ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ അവസാന പോരാട്ടത്തിൽ കാനഡയെ തോൽപ്പിച്ച് അഫ്‌ഗാനിസ്ഥാൻ. 95 റൺസിന്റെ വൻ വിജയമാണ് അഫ്ഗാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കാനഡയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് മാത്രമേ നേടാനായുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ അഫ്‌ഗാന് വേണ്ടി ഇബ്രാഹീം സദ്രാൻ പുറത്താകാതെ 95 റൺസ് നേടി. 56 പന്തിൽ അഞ്ചു സിക്‌സറും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിംഗ്സ്. റഹ്മാനുള്ള ഗുർബാസ് 30 റൺസും സദീഖുല്ലാഹ് 44 റൺസും നേടി. കാനഡയ്ക്കായി ജസ്‌കാരൻ സിംഗ് മൂന്ന് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിൽ കാനഡയ്ക്കായി ഹർഷ് താക്കർ 30 റൺസും സാദ് ബിൻ സഫർ 28 റൺസും നേടി. അഫ്‌ഗാന് വേണ്ടി മുഹമ്മദ് നബി നാല് വിക്കറ്റുകൾ നേടി.

Content Highlights: T20 worldcup; afganisthan beat canada

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us