ആറ് വർഷമായി പ്രവാസി, ബി​ഗ് ടിക്കറ്റിൽ ഭാ​ഗ്യപരീക്ഷണം; മലയാളിയെ തേടിയെത്തിയത് വൻ നേട്ടം

ഫെബ്രുവരിയിലെ ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ നിബിനെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി സമ്മാനം നേടി

ആറ് വർഷമായി പ്രവാസി, ബി​ഗ് ടിക്കറ്റിൽ ഭാ​ഗ്യപരീക്ഷണം; മലയാളിയെ തേടിയെത്തിയത് വൻ നേട്ടം
dot image

അബുദാബി ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തെ രണ്ടാമത്തെ ഇ-ഡ്രോയിൽ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) സ്വന്തമാക്കി മലയാളി പ്രവാസി. അബുദാബിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന നിബിൻ കെ. മാത്യുവാണ് ഈ ഭാഗ്യശാലി. 20 സുഹൃത്തുക്കളുമായി ചേർന്നാണ് നിബിൻ ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് നിബിൻ പ്രതികരിച്ചു.

ബിഗ് ടിക്കറ്റ് വിജയത്തെക്കുറിച്ചുള്ള തന്റെ ആവേശം നിവിൻ പങ്കുവെച്ചു. 'വിജയിയാണെന്ന ഫോൺ കോൾ എത്തിയപ്പോൾ വിശ്വസിക്കാനായില്ല, അത്രയേറെ സന്തോഷം തോന്നി. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു വലിയ ഭാഗ്യം തേടിയെത്തുന്നത്. ഇത് സത്യത്തിൽ വളരെ സ്പെഷ്യലായ ഒരു അനുഭവമാണ്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും.' തന്റെ വിഹിതം കുടുംബത്തിന് നൽകാനാണ് ആഗ്രഹിക്കുന്നതെന്നും 36കാരനായ നിബിൻ പറഞ്ഞു.

ഫെബ്രുവരിയിലെ ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ നിബിനെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി 50,000 ദിർഹം വീതം സമ്മാനം നേടി. പാകിസ്താൻ സ്വദേശിയായ റിയാസത്ത് ഖാൻ പത്ത് സുഹൃത്തുക്കൾക്കൊപ്പമെടുത്ത ടിക്കറ്റിന് ബി​ഗ് ടിക്കറ്റ് വിജയം സ്വന്തമായി. നേപ്പാൾ സ്വദേശി ശിവ പ്രസാദ്, ബംഗ്ലാദേശ് സ്വദേശി ഗ്രിഗറി ഷോമിർ ഗോമെസ് എന്നിവരെയും ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം തുണച്ചു.

ബി​ഗ് ടിക്കറ്റിൽ പതിവായി ഭാഗ്യം പരീക്ഷിക്കുന്ന ശിവ പ്രസാദിന് ഇത്തവണത്തെ വിജയം ഇരട്ടി മധുരമാണ് നൽകിയത്. ഓഫീസിലെ 25 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് പങ്കിടുന്നത്. ഇത്തവണ ശിവ പ്രസാദിന്റെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വിജയിയാണെന്ന വാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്ന് ശിവപ്രസാദ് പറയുന്നു. സമ്മാനത്തുക ഗ്രൂപ്പിലെ എല്ലാവർക്കുമായി തുല്യമായി വീതിച്ചു നൽകാനാണ് ശിവപ്രസാദിന്റെ തീരുമാനം.

ഖത്തറിൽ താമസിക്കുന്ന ഗ്രിഗറിക്ക് അപ്രതീക്ഷിതമായാണ് വിജയവാർത്ത ലഭിച്ചത്. സമ്മാനവിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ ഫോൺ കയ്യിലില്ലാതിരുന്നതിനാൽ കോൾ എടുക്കാൻ സാധിച്ചില്ല. എന്നാൽ പിന്നീട് ഇമെയിൽ വഴി വിവരം അറിയുകയായിരുന്നു. വാർത്ത അറിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന 14 സുഹൃത്തുക്കളും ആദ്യം അവിശ്വസിച്ചു. പിന്നീട് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് നേരിട്ട് പരിശോധിച്ചപ്പോഴാണ് എല്ലാവർക്കും ബോധ്യപ്പെട്ടതും ആഘോഷം തുടങ്ങിയതും. സമ്മാനത്തുക എല്ലാവർക്കും തുല്യമായി വിഭജിക്കും. തന്റെ വിഹിതം ഉപയോഗിച്ച് ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി ഷോപ്പിങ് നടത്താനാണ് ഷൊമിറിന്റെ പ്ലാൻ.

Content Highlights: A Malayali expatriate has won a significant prize in the Big Ticket Abu Dhabi lottery. Nibin Mathew, a 36-year-old engineer from Kerala, won Dh50,000 (approximately ₹11 lakh) in the February weekly draw. He had been trying his luck for six years and purchased the ticket with 19 friends.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us