2026-ൽ ലോകത്തിലെ ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഈ സംസ്ഥാനം മാത്രം

പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിം​ഗ്.കോമാണ് ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ടത്

2026-ൽ ലോകത്തിലെ ഏറ്റവും അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഈ സംസ്ഥാനം മാത്രം
dot image

ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടികയില്‍ ഇടം നേടി ഹിമാചൽ. അഞ്ചാം സ്ഥാനത്താണ് എത്തിയത്. ഇന്ത്യയിൽ നിന്ന് മറ്റൊരു സംസ്ഥാനവും ഈ പട്ടികയിൽ ഇല്ല എന്നതും ഹിമാചൽ നേടിയ ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. മെക്സിക്കോയിലെ ഹിഡാൽഗോയാണ് പട്ടികയിൽ ഒന്നാമത് എത്തിയത്.

ഹിമാചലിലെ ജനങ്ങളുടെ ആതിഥ്യമര്യാദ, മനോഹരമായ പ്രകൃതിഭംഗി, സഞ്ചാരികൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം എന്നിവയാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഹിമാചൽ, വിദേശ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിം​ഗ്.കോം പുറത്തുവിട്ട ട്രാവലേഴ്സ് റിവ്യൂ അവാർഡ് 2026 ആഗോള പട്ടികയിലാണ് ഹിമാചൽ പ്രദേശ് ഈ നേട്ടം കൈവരിച്ചത്. ലോകമെമ്പാടുമുള്ള 370 മില്ല്യൺ വെരിഫൈഡ് യാത്രക്കാർ രേഖപ്പെടുത്തിയ അഭിപ്രായത്തിൽ നിന്നാണ് ബുക്കിം​ഗ്.കോം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

HIMACHAL PRADESH
HIMACHAL PRADESH

ലോകത്തെ മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ പട്ടികയിലാണ് ഹിമാചൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. ഹിമാചലിലെ ജനങ്ങളുടെ ആതിഥ്യമര്യാദ, പ്രകൃതിഭംഗി, സഞ്ചാരികൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം എന്നിവയാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഇന്ത്യയിൽ നിന്ന് മറ്റൊരു സംസ്ഥാനവും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല എന്നതും ഹിമാചൽ നേടിയ ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. തായ്‌വാനിലെ മഗോംഗ്, അർജൻ്റീനയിലെ സാൻ മാർട്ടിൻ ഡി ലോസ് ആൻഡീസ് എന്നിവയാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർ.

മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഹിമാചൽ, വിദേശ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷിംല, മണാലി. റോഹ്താങ് പാസ്, സോലാങ് താഴ്വര, ധർമ്മശാല തുടങ്ങിയ ​ഹിമാചലിലെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് എല്ലാ വർഷവും എത്തുന്നത്. യാത്ര ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്ന ഹിമാചൽ കുടുംബവുമായും അല്ലാതെ സോളോ ട്രിപ്പായും വരുന്നവർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.

Content Highlights: Himachal Pradesh has been named the fifth most welcoming region in the world in the 2026 Booking.com Traveller Review Awards.

dot image
To advertise here,contact us
dot image