

അനിരുദ്ധിന് തെലുങ്കില്‍ എളുപ്പത്തില്‍ സിനിമകള്‍ ലഭിക്കുന്നെന്നും എന്നാൽ തനിക്ക് തമിഴിൽ അവസരങ്ങൾ ലഭിക്കാൻ പ്രയാസമാണെന്നും സംഗീത സംവിധായകൻ തമൻ. തമിഴ് ഇൻഡസ്ട്രിയിൽ ഒത്തൊരുമ ഉണ്ടെന്നും എന്നാൽ തെലുങ്കിൽ അതില്ലെന്നും തമൻ പറഞ്ഞു. അഖണ്ഡ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സുമന്‍ ടിവി ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അനിരുദ്ധിന് തെലുങ്കില്‍ എളുപ്പത്തില്‍ സിനിമകള്‍ ലഭിക്കുന്നു, പക്ഷേ എനിക്ക് തമിഴ് സിനിമകളില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ ശക്തമായ ഐക്യമുണ്ട്. അല്ലെങ്കില്‍ ഒത്തൊരുമ ഉണ്ട്. എന്നാല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അതില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും, തെലുങ്ക് സിനിമയിലെ മറ്റ് സംഗീത സംവിധായകരില്‍ നിന്നുള്ള ഉയര്‍ന്ന തലത്തിലുള്ള മത്സരം എനിക്ക് പ്രശ്നമല്ല. സ്വന്തം ഇന്‍ഡസ്ട്രിയില്‍ അല്ലാതെ തെലുങ്ക് സിനിമയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്ന സംഗീത സംവിധായകരുണ്ടെന്നും ചിലര്‍ പ്രധാനമായും തെലുങ്ക് സിനിമകളോടുള്ള ആരാധന കൊണ്ടല്ല, മറിച്ച് സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. എങ്കിലും, തെലുങ്ക് സിനിമയില്‍ മറ്റ് സംഗീത സംവിധായകരില്‍ നിന്ന് താന്‍ നേരിടുന്ന കടുത്ത മത്സരം ഒരു പ്രശ്‌നമായി കാണുന്നില്ല', തമന്റെ വാക്കുകൾ.

2009ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മല്ലി മല്ലിയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് തമന്‍. ബാലയ്യ ചിത്രമായ അഖണ്ഡ 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തമൻ ചിത്രം. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ2: താണ്ഡവം. 60 കോടിയ്ക്ക് അടുത്താണ് ആഗോള ബോക്സ്ഓഫീസിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് സിനിമ നേടിയിരിക്കുന്നത്. ബാലയ്യയുടെ കരിയറിലെ ബെസ്റ്റ് ഓപ്പണിങ് ആണ് സിനിമയുടേത്. പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രീമിയർ ഷോകളിൽ നിന്നുള്ള കളക്ഷൻ കൂടെ കൂട്ടുമ്പോൾ സിനിമ 59.5 കോടി രൂപ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിട്ടിട്ടുണ്ട്. ഡിസംബർ 12 ന് തിയേറ്ററുകളിൽ ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി കടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
Content Highlights: Anirudh gets chance in telugu easily says Thaman S