

ബോളിവുഡ് സംവിധായകന്‍ ആണെങ്കിലും മലയാളികള്‍ക്കിടയിലും ഏറെ പ്രശസ്തനായ സംവിധായകനാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് സൗത്തിലും നിരവധി ആരാധകരാണുള്ളത്. അഭിനയത്തോടൊപ്പം അഭിനേതാവ് കൂടിയായ അനുരാഗ് കശ്യപ് നിരവധി സൗത്ത് സിനിമകളില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അനുരാഗ് കശ്യപ് ഒരു മലയാള ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
മലയാളത്തിലേക്ക് അനുരാഗ് വരാന്‍ ഒരുങ്ങുന്നെന്നും ആസിഫ് അലി ആകും നായകനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു ഒരു സ്ഥിരീകരണവും ആസിഫിന്റെയോ അനുരാഗ് കശ്യപിന്റെയോ ഭാഗത്തുനിന്ന് വന്നിട്ടില്ല. നിഷാഞ്ചി ആണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രം. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് രണ്ട് ഭാഗങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ജെഎആര്‍ പിക്‌ചേഴ്‌സിന്റെ കീഴില്‍ അജയ് റായ്, വിപിന്‍ അഗ്‌നിഹോത്രി, രഞ്ജന്‍ സിംഗ് എന്നിവര്‍ ആണ് ഈ സിനിമ നിര്‍മിച്ചത്. പുതുമുഖം ഐശ്വര്യ താക്കറെ, വേദിക പിന്റോ, മോണിക്ക പന്‍വര്‍, കുമുദ് മിശ്ര, മുഹമ്മദ് സീഷന്‍ അയ്യൂബ്, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ ആണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
Buzz : #AnuragKashyap is rumoured to have making his Mollywood Directorial Debut soon having #AsifAli as the Lead Hero✌
— Cine Loco (@WECineLoco) December 14, 2025
Awaiting an official confirmation 👍 pic.twitter.com/jFsaQX5TLo
അതേസമയം, ടിക്കി ടാക്കയാണ് ഇനി പുറത്തുവരാനുള്ള ആസിഫ് അലി ചിത്രം. ഈ ആക്ഷന്‍ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാന്‍സ്ഫോര്‍മേഷനാണ് ആസിഫ് നടത്തുന്നത്. വാമിഖ ഗബ്ബി, സഞ്ജന നടരാജന്‍, ലുക്മാന്‍ അവറാന്‍, നസ്ലെന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് അടുത്ത തന്നെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന. ഒരു പക്കാ മാസ് ആക്ഷന്‍ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസര്‍ നല്‍കിയത്. പ്രേക്ഷകര്‍ക്ക് നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
Content Highlights: Anurag Kashyap to debut in malayalam with asif ali film