ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു

അപ്പാച്ചിമേട് ഭാഗത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് പമ്പ ആശുപത്രിയില്‍ എത്തിച്ചിരുന്നു

ശബരിമല കയറുന്നതിനിടെ ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു
dot image

പത്തനംതിട്ട: ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി വലിയപള്ളി മഠത്തില്‍ വീട്ടില്‍ വിനോദ്(50) ആണ് മരിച്ചത്. അപ്പാച്ചിമേട് ഭാഗത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് പമ്പ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ഈ സീസണില്‍ മല കയറ്റത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി.

Content Highlight; One person dies of heart attack while climbing Sabarimala; with this, the death toll during mountain climbing has reached 19

dot image
To advertise here,contact us
dot image