

കൊല്ലം: സിപിഐഎം നേതാവ് എം എം മണിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍എസ്പി നേതാവ് എ എ അസീസ്. പെന്‍ഷന്‍ വാങ്ങി ജനങ്ങള്‍ നന്ദികേട് കാണിച്ചെന്ന എം എം മണിയുടെ വാക്കുകള്‍ക്കെതിരെയാണ് അസീസിന്റെ അധിക്ഷേപം.
'പെന്‍ഷന്‍ വാങ്ങി നന്ദികേട് കാണിച്ചെന്ന് പറയാന്‍, എംഎം മണിയുടെ തന്തയുടെ വകയാണോ' എന്നാണ് അസീസിന്റെ ചോദ്യം. കൊല്ലം ഡിസിസിയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്റെ അധിക്ഷേപ പരാമര്‍ശം.
വിവാദമായതിനെ തുടര്‍ന്ന് പരാമര്‍ശം ഇന്ന് എം എം മണി പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയുടെ തിരുത്തലിനെ അംഗീകരിക്കുന്നുവെന്നും ആ സമയത്തെ മാനസികാവസ്ഥയില്‍ പറഞ്ഞതാണെന്നും എം എം മണി വ്യക്തമാക്കി. എം എ ബേബി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്. അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും എം എം മണി പറഞ്ഞു.
Content Highlights: a a aziz against mm mani