രജനി സാർ നല്ല നടനെന്ന് തെളിയിച്ച ആളാണ്, എന്നാൽ കമൽ ഹാസനെപ്പോലെ ഇനിയൊരാൾ ഉണ്ടാകില്ല: ഉർവശി

'കമൽ ഹാസനെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ല'

രജനി സാർ നല്ല നടനെന്ന് തെളിയിച്ച ആളാണ്, എന്നാൽ കമൽ ഹാസനെപ്പോലെ ഇനിയൊരാൾ ഉണ്ടാകില്ല: ഉർവശി
dot image

നല്ല ആക്ടർ ആണെന്ന് തെളിയിച്ച ആളാണ് രജനി എന്നും അതേസമയം കമൽ ഹാസനെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഉർവശി. കമൽ ഹാസൻ ചെയ്തു വെച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഇനിയൊരു കമൽ ഹാസൻ ഉണ്ടാകില്ല എന്നും ഉർവശി പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് രജനിയെക്കുറിച്ചും കമലിനെക്കുറിച്ചും ഉർവശി മനസുതുറന്നത്‌.

'രജനി സാർ നല്ല ആക്ടർ ആണെന്ന് തെളിയിച്ച ആളാണ്. അദ്ദേഹം സ്റ്റൈലൈസ്ഡ് ആക്ടിങ് സൗത്തിൽ കൊണ്ട് വന്നു തെളിയിച്ചു. കമൽ ഹാസനെ ആരുമായും താരതമ്യം ചെയ്യാൻ കഴിയില്ല. ഇന്നത്തെ മോഡേൺ ആക്ടിങ് വരാത്ത കാലത്ത് പുതുമകൾ കൊണ്ടുവന്ന ഏക ആക്ടർ ആണ് കമൽ ഹാസൻ. അദ്ദേഹം ചെയ്തു വെച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഇനിയൊരു കമൽ ഹാസൻ ഉണ്ടാകില്ല. സാഗര സംഗമം പോലെ ഒരു സിനിമ ചെയ്യാൻ ആർക്കും കഴിയില്ല', ഉർവശിയുടെ വാക്കുകൾ.

നേരത്തെ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഉർവശി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്ന അഭിനേതാവാണ് മമ്മൂട്ടി എന്നും എന്നാൽ മോഹൻലാലിനെക്കൊണ്ട് അത് സാധിക്കില്ലെന്നും നടി ഉർവശി. ഏത് സ്ലാങ്ങും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും അത് എന്നും അദ്ദേഹത്തിലെ അഭിനേതാവിന്റെ ഒരു പ്ലസ് ആയി തുടരുമെന്നും ഉർവശി പറഞ്ഞു.

rajini

'ഒരു തൂണ് കൊണ്ട് മാത്രം ഒന്നും നിൽക്കില്ല. അതിന് രണ്ടെണ്ണം വേണം അതുപോലെയാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടിയും മോഹൻലാലും. പക്ഷെ സ്ലാങ്ങുകൾ നന്നായി ഉപയോഗിക്കുന്നതും വേഷചേർച്ചയിലും മമ്മൂക്കയാണ് ബെസ്റ്റ്. ഒരേ സമയം ഭിക്ഷക്കാരനായും രാജാവായും അഭിനയിക്കാൻ കഴിയുന്നത് ജഗതി ശ്രീകുമാറിനും മമ്മൂട്ടിക്കുമാണ്. എന്നാൽ മോഹൻലാലിന് അത് കഴിയില്ല. അദ്ദേഹത്തിന്റെ ശാരീരികമായ സാനിധ്യത്തിന് കുറച്ച് പണിയെടുക്കണം. മോഹൻലാൽ വഴിയരികിൽ നിന്ന് ഭിക്ഷയെടുന്ന റോൾ ചെയ്‌താൽ ആരും വിശ്വസിക്കില്ല കാരണം അദ്ദേഹത്തിന്റെ ലുക്കാണ്. അല്ലാത്തപക്ഷം ഗംഭീര അഭിനേതാവാണ് മോഹൻലാൽ. മമ്മൂട്ടി ഏത് സ്ലാങ്ങും അനായാസം ചെയ്യും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ലാങ് മമ്മൂട്ടി അനായാസം കൈകാര്യം ചെയ്യും. അത് എല്ലാവർക്കും പറ്റില്ല. അത് എന്നും മമ്മൂക്കയ്ക്ക് ഒരു പ്ലസ് ആയി നിൽക്കും', ഉർവശിയുടെ വാക്കുകൾ.

Content Highlights: Urvasi about Rajinikanth and kamal Haasan

dot image
To advertise here,contact us
dot image