'നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, ഇത് പുതിയ കഥ'; മോഹൻലാൽ സിനിമയെക്കുറിച്ച് നിർമാതാവ് ആഷിക് ഉസ്മാൻ

നേരത്തെ ഇതേ നിർമാണ കമ്പനിയുടെ ബാനറിൽ ഓസ്റ്റിൻ സംവിധാനം ചെയ്യുന്ന ഒരു മോഹൻലാൽ ചിത്രവും അനൗൺസ് ചെയ്തിരുന്നു

'നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, ഇത് പുതിയ കഥ'; മോഹൻലാൽ സിനിമയെക്കുറിച്ച് നിർമാതാവ് ആഷിക് ഉസ്മാൻ
dot image

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഇന്നലെ ഒരു പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ഈ സിനിമ നിർമിക്കുന്നത്. നേരത്തെ ഇതേ നിർമാണ കമ്പനിയുടെ ബാനറിൽ ഓസ്റ്റിൻ സംവിധാനം ചെയ്യുന്ന ഒരു മോഹൻലാൽ ചിത്രവും അനൗൺസ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ തരുൺ മൂർത്തി സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓസ്റ്റിൻ ഈ സിനിമയിൽ നിന്ന് പുറത്തായി എന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആഷിക് ഉസ്മാൻ. നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല മോഹൻലാൽ-തരുൺ മൂർത്തി ചിത്രമെന്നും ഇത് പുതിയ കഥയാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

'നേരത്തെ ഓസ്റ്റിനെ സംവിധായകനായി പ്രഖ്യാപിച്ച സിനിമയല്ല മോഹൻലാൽ-തരുൺ മൂർത്തി ചിത്രം. ഇതൊരു പുതിയ കഥയാണ്. ഓസ്റ്റിൻ ചിത്രത്തിന്റെ തിരക്കഥ അവസാനഘട്ടത്തിൽ എത്തിയപ്പോൾ ഞങ്ങൾക്ക് വർക്ക് ആയില്ല. അങ്ങനെയിരിക്കെയാണ് രതീഷ് ഞങ്ങളോട് മറ്റൊരു കഥ പറയുന്നത്. ആ കഥയാണ് ഇപ്പോൾ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ നേരത്തെ പ്രഖ്യാപിച്ച ടോർപിഡോയുടെ ഷൂട്ടിംഗ് ഈ മോഹൻലാൽ സിനിമയ്ക്ക് ശേഷം തുടങ്ങും', ആഷിക് ഉസ്മാന്റെ വാക്കുകൾ.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്‍റേതാണ്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും, കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി പുറത്ത് വരും.

Content Highlights:  Ashiq Usman about Mohanlal-Tharun moorthy film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us