'ടൂറിസ്റ്റ് ഫാമിലി'യിൽ നായകനായി വിജയ് വന്നിരുന്നെങ്കിലോ? വൈറലായി ചിത്രങ്ങൾ; ആഘോഷമാക്കി ദളപതി ആരാധകർ

നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്

'ടൂറിസ്റ്റ് ഫാമിലി'യിൽ നായകനായി വിജയ് വന്നിരുന്നെങ്കിലോ? വൈറലായി ചിത്രങ്ങൾ; ആഘോഷമാക്കി ദളപതി ആരാധകർ
dot image

ഈ വർഷത്തെ കോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട്ടിൽ നിന്ന് 60 കോടി രൂപയാണ് സിനിമ വാരികൂട്ടിയത്. ഇപ്പോഴിതാ തമിഴകത്തിന്റെ സൂപ്പർതാരം വിജയ്‌യെ നായകനാക്കി ടൂറിസ്റ്റ് ഫാമിലി എത്തിയാൽ എങ്ങനെയിരിക്കും എന്ന പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചില സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ചിത്രങ്ങൾ വൈറലാകാൻ തുടങ്ങിയത്. വിജയ്-സിമ്രാൻ കോമ്പോയിൽ ടൂറിസ്റ്റ് ഫാമിലി എത്തിയിരുന്നു എങ്കിൽ ഗംഭീരമായേനെ എന്നും വിജയ്‌യെ ഇത്തരം ഫീൽ ഗുഡ് ഫാമിലി ചിത്രങ്ങളിൽ കാണാൻ ആഗ്രഹം ഉണ്ടെന്നുമാണ് കമന്റുകൾ വരുന്നത്. സിനിമയിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് ടൂറിസ്റ്റ് ഫാമിലി പോലെ ഒരു ചിത്രം വിജയ് ചെയ്യണമെന്ന ആഗ്രഹവും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എന്തായാലും നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്.

അതേസമയം, വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ ജനുവരി ഒൻപതിന് പുറത്തിറങ്ങും. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ദളപതി കച്ചേരി' എന്നാണ് ഗാനത്തിന്റെ പേര്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights: Vijay as hero in tourist family pics goes viral

dot image
To advertise here,contact us
dot image