വീണ്ടും ഹിറ്റടിക്കാൻ തരുൺ മൂർത്തിയും മോഹൻലാലും, ആഷിക് ഉസ്മാൻ സിനിമയ്ക്ക് തുടക്കമായി

ഈ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ- തരുൺ മൂർത്തി ഒന്നിച്ച 'തുടരും'

വീണ്ടും ഹിറ്റടിക്കാൻ തരുൺ മൂർത്തിയും മോഹൻലാലും, ആഷിക് ഉസ്മാൻ സിനിമയ്ക്ക് തുടക്കമായി
dot image

ഈ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ- തരുൺ മൂർത്തി ഒന്നിച്ച 'തുടരും'. ഇപ്പോഴിതാ അടുത്ത ഒരു ചിത്രത്തിന് വേണ്ടി ഇവർ വീണ്ടും ഒന്നിക്കുകയാണ്. ആഷിക് ഉസ്മാൻ നിർമിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് വീണ്ടും ഇവർ എത്തുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് നിർമാതാവ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രവും ഇവർ പങ്കിട്ടിട്ടുണ്ട്. പുതിയ തുടക്കത്തിനൊപ്പം എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും പോസ്റ്റിൽ പറയുന്നു.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്‍റേതാണ്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും, കൂടുതൽ അപ്ഡേറ്റുകൾ ഔദ്യോഗികമായി പുറത്ത് വരും.

അതേസമയം, മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിനും ശോഭനയ്ക്കും പുറമേ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Content Highlights: tharun moorthy and Mohanlal team up to score another hit

dot image
To advertise here,contact us
dot image