

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ കളങ്കാവൽ ടീസർ പ്രദർശിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിനായകന്റെയും മമ്മൂട്ടിയുടെ പല അഭിനയമുഹൂർത്തങ്ങൾ ടീസറിൽ കാണാം. സിനിമയുടെ ഇതിന് മുന്നേ പുറത്തുവിട്ട എല്ലാ അപ്ഡേറ്റുകൾക്കും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും.
സിനിമയിൽ വിനായകൻ വില്ലനാണോ എന്ന ചോദ്യത്തിന് കനം കൂട്ടുകയാണ് ടീസർ. ടീസറിന് ആദ്യം വിനായകന്റെ പേരെഴുതി കാണിക്കുമ്പോൾ വിഐ എന്നത് വെള്ളയിലും ബാക്കി ചുവപ്പിലുമാണ്. മാത്രമല്ല കൊല്ലുക എന്നത് ഹരമായി മാറിയെന്ന് വിനായകൻ പറയുന്ന ഡയലോഗ് കൂടി ടീസറിൽ ഉണ്ട്. ഇതോടെയാണ് വിനായകൻ ആകും വില്ലൻ എന്ന് ആരാധകർ കണക്കു കൂട്ടുന്നത്. സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ സിനിമയിലെ പ്രമുഖർ എല്ലാം തന്നെ പങ്കെടുക്കുന്നുണ്ട്.
ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് സൂചന. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
Content Highlights: The makers of Kalamkaval have released the teaser.