

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെയുള്ള ആഘോഷ പരിപാടിയിൽ നിന്ന് വിട്ടുനിന്ന് വിരാട് കോഹ്‌ലി.
കോഹ്‌ലി ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഡ്രസിങ് റൂമിലെ സ്വര ചേർച്ചയില്ലായ്മയുടെ റിപ്പോർട്ടുകൾക്ക് പിന്നാലെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.
മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ നേത്രത്വത്തിലാണ് കേക്ക് മുറി നടന്നത്. കേക്ക് മുറിക്കുന്നതിനിടെ വിരാട് സ്ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. സമീപത്തുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും ഇല്ലെന്ന് പറഞ്ഞ് താരം മുന്നോട്ടേക്ക് നടന്നു.
Gautam Gambhir seen talking with Rohit Sharma at the team hotel while the Indian team was celebrating their victory by cutting a cake.🇮🇳❤️ pic.twitter.com/iw6ld3PCv4
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) December 1, 2025
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്തുകൊണ്ടാണ് താരം പങ്കെടുക്കാതിരുന്നത് എന്നത് സംബന്ധിച്ച് കാരണം വ്യക്തമല്ല. പരിശീലകൻ ഗൗതം ഗംഭീറുമായി താരം അത്ര രസത്തിലല്ല എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സംഭവം ചൂടുപിടിക്കുന്നത്.
ഗംഭീറിനെ ശ്രദ്ധിക്കാതെ ഡ്രസ്സിങ് റൂമിലേക്ക് കടന്നുപോകുന്ന കോഹ്‌ലിയുടെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. അതേസമയം രോഹിത് ശർമയും ഗംഭീറും ഹോട്ടലിനുള്ളിൽ നിന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുള്‍പ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെയും വിരാടിന്റെയും ഏകദിന ഭാവിയെ കുറിച്ചുള്ളതാണ് ഈ മീറ്റിംഗ് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: VIDEO Shows Virat Kohli Skipping Team India's Cake Cutting Celebration At Hotel