

തിരുവനന്തപുരം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍.
തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. ആനത്തലവട്ടം കൃഷ്ണാലയം സ്വദേശി ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിനശിച്ചത്.
ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ ബാബു ബിജെപി പ്രവര്‍ത്തകനാണ്. ബാബുവിന്റെ സഹോദരി പുത്രി ടിന്റു 17-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ടിന്റുവിന്റെ വീട് കത്തിക്കാന്‍ ശ്രമം നടന്നിരുന്നു. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Vehicles parked in front of the house were burned