'എൻ്റെ കൈ ചുറ്റിയ കുട്ടി വളർന്ന് വലിയ നടനായി', വി കെ ശ്രീരാമന്റെ മടിയിലിരിക്കുന്ന സൂപ്പർ സ്റ്റാറിനെ മനസിലായോ?

വി കെ ശ്രീരാമന്റെ മടിയിലിരിക്കുന്ന സൂപ്പർ സ്റ്റാറിനെ മനസിലായോ?

'എൻ്റെ കൈ ചുറ്റിയ കുട്ടി വളർന്ന് വലിയ നടനായി', വി കെ ശ്രീരാമന്റെ മടിയിലിരിക്കുന്ന സൂപ്പർ സ്റ്റാറിനെ മനസിലായോ?
dot image

മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളു കൂടിയാണ് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. നടനുമൊത്തുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രീരാമൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വി കെ ശ്രീരാമൻ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പണ്ട് തന്റെ മടിയിലിരുന്ന കുട്ടി ഇപ്പോൾ വലിയ സൂപ്പർ സ്റ്റാറായി എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രീരാമൻ കുറിച്ചിരിക്കുന്നത്. ഈ സൂപ്പർ സ്റ്റാർ ആരാണെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ തിരയുന്നത്. ഉത്തരവും കണ്ടെത്തിയിട്ടുണ്ട്.

'എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്', എന്നാണ് പോസ്റ്റ് പങ്കിട്ടു കൊണ്ട് ശ്രീരാമൻ കുറിച്ചിരിക്കുന്നത്. പഴ ഫോട്ടോ ആയതിനാൽ തന്നെ ക്ലാരിറ്റി വളരെ കുറവാണ് എങ്കിലും ചിത്രത്തിലെ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ ആണെന്ന് കണ്ടെത്താൻ ആരാധകർക്ക് എളുപ്പമായിരുന്നു. നടന്റെ കുനു പ്രായത്തിലെ ഒരു ചിത്രമാണിത്. കമ്മന്റ് ബോക്സിൽ ഒരു ആരാധകൻ ഈ ചിത്രം എ ഐയിലൂടെ അല്പം ക്ലാരിറ്റി വരുത്തി പങ്കുവെച്ചിട്ടുണ്ട്.

V K Sreeraman facebook post

അതേസമയം, മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളിൽ വി കെ ശ്രീരാമൻ സ്ക്രീൻ പങ്കിട്ടുന്നുണ്ട്. മമ്മൂട്ടി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് വി.കെ ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്ക് പേരിട്ടയാളെ നടൻ പരിചയെപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ നേരിൽ കണ്ട് പൂച്ചെണ്ടുകൾ നൽകണമെന്ന് വി കെ ശ്രീരാമൻ പറഞ്ഞിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഓർമകളും പോസ്റ്റിൽ ശ്രീരാമൻ പങ്കിട്ടു. ഒരു യുഗത്തിന് നാമകരണം ചെയ്ത മഹത് വ്യക്തിയാണ് ശശിധരൻ എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Did you notice the superstar in VK Sreeram's lap?

dot image
To advertise here,contact us
dot image