എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം; പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍

എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം; പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍
dot image

തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ ആശംസകളന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം എന്ന വാക്കുകള്‍ കൊണ്ട് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് പ്രത്യേക അഭിനന്ദനങ്ങളും അറിയിച്ചു. കൂടാതെ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്തമാക്കി ഷംല ഹംസയെയും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ചിദംബരത്തെയും മോഹന്‍ലാല്‍ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. അതോടൊപ്പം, പത്ത് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനും ആസിഫ് അലിക്കും ടൊവിനോ തോമസിനും ജോതിര്‍മയിക്കിം ദര്‍ശന രാജേന്ദ്രനും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്. പുരസ്‌കാരത്തിന് ശേഷം മാധ്യമങ്ങളോട് മമ്മൂട്ടി പറഞ്ഞ നര്‍മം നിറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. കളങ്കാവല്‍ റിലീസ് ആകുകയാണല്ലോ അടുത്ത വര്‍ഷവും അവാര്‍ഡ് തൂക്കുമോ എന്ന ചോദ്യത്തിന് തൂക്കാന്‍ ഇതെന്താ കട്ടിയോ? എന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. ഒപ്പം അവാര്‍ഡ് നേടിയ മറ്റുള്ളവരെയും മമ്മൂട്ടി അഭിനന്ദിച്ചു. പുതിയ തലമുറയാണ് അവാര്‍ഡ് മുഴുവന്‍ ഇത്തവണ കൊണ്ടുപോയിരിക്കുന്നത് എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ കമന്റിന് 'ഞാന്‍ എന്താ പഴയതാണോ' എന്നും മമ്മൂട്ടി തമാശരൂപേണ പറഞ്ഞു. 'അവാര്‍ഡ് പ്രതീഷിച്ചിട്ടല്ല ഓരോ വേഷവും ചെയ്യുന്നത്. അതെല്ലാം സംഭവിക്കുന്നതാണ്. ഇതൊരു യാത്രയല്ലേ കൂടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി'.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ കൊടുമണ്‍ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു. അതേസമയം, തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയമാണ് ഷംലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. നടന്‍ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

Content Highlight; Mohanlal congratulates winners of the Kerala State Film Awards

dot image
To advertise here,contact us
dot image