

കോട്ടയം: കോട്ടയം നാഗമ്പടത്ത് വയോധികയെ കടയില്‍ കയറി തലയ്ക്കടിച്ച് വീഴ്ത്തി മോഷണം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പനയക്കഴിപ്പ് റോഡിലാണ് സംഭവം. നാഗമ്പടം പനയക്കഴിപ്പ് സ്വദേശി രത്‌നമ്മയെ (63) ആക്രമിച്ച് പ്രതി മാല കവര്‍ന്നെടുക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രത്‌നമ്മയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. രത്‌നമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: elderly woman hit in head and robbed in kottayam