

ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഹര്‍മന്‍പ്രീത് കൗറിന്റെ പെണ്‍പട വിശ്വകിരീടത്തില്‍ മുത്തമിട്ടത്. നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ വനിതാ താരങ്ങള്‍ നടത്തിയ അതിവൈകാരികവും ആവേശകരവുമായ ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഇപ്പോഴിതാ ഇന്ത്യൻ വനിതാ ടീം കോച്ച് അമോൽ മജുംദാറിന്റെ സെലിബ്രേഷനാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നവി മുംബെയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക നാട്ടിയാണ് കോച്ച് മജുംദാർ ലോകകപ്പ് വിജയം ആഘോഷിച്ചത്. ടി20 ലോകകപ്പ് വിജയത്തിന് ശേഷം അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ എപിക് സെലിബ്രേഷനാണിത്. 2024 ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടം ചൂടിയതിന് ശേഷം ബാർബഡോസിൽ ഇന്ത്യൻ പതാക നാട്ടി വൈകാരികമായാണ് രോഹിത് വിജയം ആഘോഷിച്ചത്.
അതേസമയം നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
Content Highlights: India coach Amol Muzumdar recreates Rohit Sharma's epic celebration after CWC win