ഒടിടിയിലും ചന്ദ്ര തന്നെ നമ്പർ വൺ, കഴിഞ്ഞ വാരം 'ലോക' പിന്നിലാക്കിയത് രണ്ട് കൊലകൊമ്പൻ ചിത്രങ്ങളെ: റിപ്പോർട്ട്

ധനുഷ് നായകനായി എത്തിയ ഇഡ്ലി കടൈ ആണ് ഈ ലിസ്റ്റിലെ അഞ്ചാം സ്ഥാനത്തുള്ള ചിത്രം

ഒടിടിയിലും ചന്ദ്ര തന്നെ നമ്പർ വൺ, കഴിഞ്ഞ വാരം 'ലോക' പിന്നിലാക്കിയത് രണ്ട് കൊലകൊമ്പൻ ചിത്രങ്ങളെ: റിപ്പോർട്ട്
dot image

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഒക്ടോബർ 27 മുതൽ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ ലോക ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബർ 31 മുതൽ സ്ട്രീമിങ് ആരംഭിച്ചു. 3.8 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

റിഷബ് ഷെട്ടി ചിത്രമായ കാന്താര ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 3.5 വ്യൂസ് ആണ് സിനിമ നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പവൻ കല്യാൺ ചിത്രമായ ഒജി ആണ് മൂന്നാം സ്ഥാനത്ത്. മൂന്ന് മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് 'ഒജി'. ഒടിടിയിൽ എത്തിയതിന് ശേഷം പവൻ കല്യാണിന് നിരവധി ട്രോളുകൾ ലഭിച്ചിരുന്നു. പവന്‍ കല്യാണിന്റെ പ്രകടനം മറ്റെല്ലാം ശരിയായിട്ടും സിനിമയെ പിന്നോട്ടടിക്കുന്നതായാണ് ആരാധകര്‍ പറയുന്നത്.നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ ചിത്രമായ പരം സുന്ദരിയാണ് നാലാം സ്ഥാനത്ത്. 2.8 മില്യൺ വ്യൂസ് ആണ് ഈ വാരം സിനിമ നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. നിരവധി ട്രോളുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്.

ധനുഷ് നായകനായി എത്തിയ ഇഡ്ലി കടൈ ആണ് ഈ ലിസ്റ്റിലെ അഞ്ചാം സ്ഥാനത്തുള്ള ചിത്രം. രണ്ട് മില്യൺ വ്യൂസ് ആണ് സിനിമ സ്വന്തമാക്കിയത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് റിലീസിന് ശേഷം ലഭിക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.

Content Highlights: Lokah overtakes kantara and idli kadai on OTT

dot image
To advertise here,contact us
dot image