

ഒക്ടോബർ 31-ാം തീയതി രാവിലെ പതിനൊന്ന് മണിക്ക് പ്രഖ്യാപിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച മികച്ച നടൻ, നടി എന്നീ വിഭാഗങ്ങളിൽ ആര് അവാർഡ് നേടുമെന്നാണ്. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ് എന്നീ നടൻമാർ നോമിനേഷനിൽ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും മാത്രമുള്ളുവെന്നാണ് റിപ്പോർട്ട്.
Kerala State Film Awards 2024 — October 31st 11 am.
— AB George (@AbGeorge_) October 29, 2025
Mammookka & Asif Ali in the final rounds as per some media reports. pic.twitter.com/BdAlGMmYiF
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍. മമ്മൂട്ടി അവതരിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി അദ്ദേഹത്തിന് വീണ്ടുമൊരു സംസ്ഥാന പുരസ്കാരം നേടിക്കൊടുക്കുമോയെന്നാണ് പ്രതീക്ഷയിലാണ് ആരാധകർ. ലെവല്‍ ക്രോസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്ത മല്‍സരം കാഴ്ചവയ്ക്കുന്നു. ലെവന്‍ ക്രോസിന് പുറമെ കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീചിത്രങ്ങളില്‍ ആസിഫ് അലിയുടെ പ്രകടനം ജൂറിക്ക് മുന്നിലുണ്ട്.
പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ 128 ചിത്രങ്ങള്‍ മല്‍സരത്തിനെത്തിയെങ്കിലും പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണയില്‍. ചിത്രങ്ങള്‍ കണ്ടുതീരുകയാണെങ്കില്‍ പറഞ്ഞ ദിവസം തന്നെ അവാര്‍ഡ് പ്രഖ്യാപനവുമുണ്ടാകും.
Content Highlights: Kerala State Film Awards to be announced and mammootty and asif ali in last round of best actor