എന്റെ സിനിമകളിൽ സർപ്രൈസുകൾ ഒളിപ്പിക്കാറുണ്ട്, റിലീസിന് മുന്നേ പ്രേക്ഷരെ കബളിപ്പിക്കാറുണ്ട്; വിഷ്ണു വിശാൽ

ഞാൻ എപ്പോഴും പ്രേക്ഷകരെ കബളിപ്പിക്കാൻ ശ്രമിക്കാറുണ്ട്, നിങ്ങൾ ചിന്തിച്ച് വെച്ചിരിക്കുന്നതിൽ നിന്ന് അല്പം മാറ്റി തരാൻ ആണ് ഉദ്ദേശിക്കുന്നത്

എന്റെ സിനിമകളിൽ സർപ്രൈസുകൾ ഒളിപ്പിക്കാറുണ്ട്, റിലീസിന് മുന്നേ പ്രേക്ഷരെ കബളിപ്പിക്കാറുണ്ട്; വിഷ്ണു വിശാൽ
dot image

രാക്ഷസൻ, ജീവ, ഗാട്ടാ ഗുസ്തി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് വിഷ്ണു വിശാൽ. നടന്റെ ഏറ്റവും പുതിയ ചിത്രം ആര്യൻ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ മുൻ സിനിമകളിൽ ഒളിപ്പിച്ച പോലെ സസ്പെൻസ് ഈ സിനിമയിലും ഉണ്ടെന്ന് പറയുകയാണ് നടൻ. ഗാട്ട ഗുസ്തി എന്ന ചിത്രത്തെ റിലീസ് ചെയുന്നത് വരെ ആർക്കും അറിയില്ലായിരുന്നു ഐശ്വര്യ ലക്ഷ്മിയാണ് സിനിമയിൽ ഗുസ്തി ചെയുന്നത് എന്ന്, അതുപോലെ ആരാധകരുടെ എക്സ്പറ്റേഷൻ പൊളിക്കുന്ന രീതിയിൽ അവരെ കബിളിപ്പിക്കാറുണ്ടെന്ന് വിഷന് പറഞ്ഞു. സുധിർ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഗാട്ടഗുസ്തി ട്രെയിലറിൽ ഐശ്വര്യ ഒരു ഗുസ്തിക്കാരിയാണെന്നത് ഞങ്ങൾ മറച്ചുവെച്ചു. ഞാൻ എപ്പോഴും പ്രേക്ഷകരെ കബളിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ആ സിനിമയുടെ പോസ്റ്ററുകളിൽ എല്ലാം ഞാൻ ആണ് ഗുസ്തിക്കാരൻ എന്ന നിലയിലാണ്. കാരണം ഞാൻ സ്പോർട്സ് സിനിമ ചെയ്യുന്നു എന്നതിൽ ഒരു കൗതുകം ഇല്ല. ആളുകൾക്ക് ഈസി ആയി അതിൽ ചിന്തിക്കാൻ പറ്റും. ഞാൻ എപ്പോഴും നിങ്ങൾ ചിന്തിച്ച് വെച്ചിരിക്കുന്നതിൽ നിന്ന് അല്പം മാറ്റി തരാൻ ആണ് ഉദ്ദേശിക്കുന്നത്. ആര്യൻ സിനിമയിലും ഇതുപോലെ ഞാൻ മറച്ചുവെച്ചിട്ടുണ്ട്. പോസ്റ്ററിലോ, ടീസറിലോ, ട്രെയിലറിൽ നിന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയാത്ത ഒരു ഘടകം ഞങ്ങൾ മറച്ചിട്ടുണ്ട്. ആ ഘടകം ആര്യനെ രാക്ഷസനിൽ നിന്ന് വ്യത്യസ്തനാക്കും,' വിഷ്ണു വിശാൽ പറഞ്ഞു.

ക്രൈം ത്രില്ലർ ചിത്രമായ ആര്യൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാൽ ചിത്രം. സിനിമ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. 'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

Content Highlights: Vishnu Vishal says he hides suspense in his films

dot image
To advertise here,contact us
dot image