100 കോടിയ്ക്ക് മുകളിൽ ഹിറ്റുകൾ അനുപമ നേടുമ്പോൾ നമ്മുടെ പടം ചെയ്യാൻ വരുമോ എന്ന സംശയം ഉണ്ടായിരുന്നു; ഷർഫുദ്ദീൻ

എനിക്ക് നായികയായി അനുപമ വരുമോ എന്ന് സംശയം ഉണ്ടായിരുന്നു

100 കോടിയ്ക്ക് മുകളിൽ ഹിറ്റുകൾ അനുപമ നേടുമ്പോൾ നമ്മുടെ പടം ചെയ്യാൻ വരുമോ എന്ന സംശയം ഉണ്ടായിരുന്നു; ഷർഫുദ്ദീൻ
dot image

ഷർഫുദ്ദീൻ പ്രൊഡക്ഷൻസും, ഗോകുലം മൂവീസും ചേർന്ന് നിർമ്മിച്ച ചിത്രമാണ് 'പെറ്റ് ഡിറ്റക്ടീവ്'. മികച്ച കളക്ഷൻ സ്വന്തമാക്കി സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിൽ അനുപമ പരമേശ്വരനെ കാസറ്റ് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ഷർഫുദ്ദീൻ. അനുപമ തെലുങ്കിൽ ഹിറ്റുകൾ നേടുമ്പോൾ തന്റെ നായികയായി പെറ്റ് ഡിറ്റക്ടീവ് സിനിമയിൽ അഭിനയിക്കുമോ എന്ന സംശയം ഉണ്ടായിരുന്നതായി ഷർഫുദ്ദീൻ പറഞ്ഞു. റിപ്പോർട്ടർ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പടത്തിന് ഒരു ആക്റ്റീവ് സ്വഭാവമുണ്ട്. സ്റ്റേജ്ഡ് ഡയലോഗുകളോ സന്ദർഭങ്ങളോ ഇല്ല. ആക്റ്റീവ് ആയിട്ടുള്ള ഒരു ഹെറോയിൻ ആയിരിക്കണം എന്നുള്ള തീരുമാനത്തിലാണ് അനുപമയിലേക്ക് എത്തുന്നത്. സിനിമ പ്ലാൻ ചെയ്യുന്നത് 2021 ൽ ആയിരുന്നു. അന്ന് പ്ലാൻ ചെയ്യുമ്പോൾ എനിക്ക് ഹെറോയിൻ ആയി വേറെ ആരും പറയാൻ മാത്രം ഇല്ല. ഒരു സിനിമയിൽ അനു സിതാര ഉണ്ട്. അത് കഴിഞ്ഞിട്ട് ആരെങ്കിലും വരുമോ എന്ന സംശയം നമ്മുക്കും ഉണ്ടായിരുന്നു. അനുപമ ആക്കുമ്പോൾ വിളിച്ചാൽ വരുമെന്ന തോന്നൽ ഉണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞു കൊണ്ടു വരാലോ.

പക്ഷെ അനുപമ അവിടെ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് വലിയ ഹിറ്റുകൾ ഉണ്ടാക്കും. ഇവിടെ പടം ആണെങ്കിൽ പ്രൊഡക്ഷൻ പ്രശ്നങ്ങൾ കാരണം നിൽക്കുകയാണ്. അനുപമ അവിടെ 125 കോടി പടം അടിച്ച് നിൽക്കുമ്പോൾ ഞാൻ ഇവിടെ നിന്ന് ഒന്ന് വിളിച്ച് നോക്കാൻ പറയും. ഫോൺ എടുക്കുന്നുണ്ടോ എന്നറിയാലോ എന്ന് പറയും. ആദ്യം കഥ പറയാൻ ചെന്നപ്പോൾ തന്നെ അനുപമ സിനിമ കമ്മിറ്റ് ചെയ്തിരുന്നു. പിന്നെ ഓരോ പ്രശ്നങ്ങൾ കൊണ്ട് ഞങ്ങളും ഡൗൺ ആയിരുന്നു,' ഷർഫുദ്ദീൻ പറഞ്ഞു.

അതേസമയം, കേരളത്തിലെ നിറഞ്ഞ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. പടക്കളം എന്ന സൂപ്പർ ഹിറ്റിന് ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രത്തെ പ്രേക്ഷകരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം കുട്ടികൾക്ക് പോലും ഏറെ ആസ്വദിക്കാവുന്ന തരത്തിൽ ആണ് കഥ പറയുന്നത്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നേടിയത് ആഗോള ഗ്രോസ് 9.1 കോടി രൂപയാണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്.

Content Highlights:  Sharfuddin says he was skeptical about whether Anupama would be his heroine

dot image
To advertise here,contact us
dot image