എന്റമ്മോ! ബാലയ്യയുടെ പവറിൽ കുതിര വരെ വിറച്ചു, തമൻ ഫുൾ ഫോമിൽ; അഖണ്ഡ 2 ടീസർ പുറത്ത്

എതിരാളികളെ അടിച്ച് പറപ്പിക്കുന്ന നായകൻ കുതിരകളെ വരെ വിറപ്പിക്കുകയാണ് ഈ ടീസറിൽ.

എന്റമ്മോ! ബാലയ്യയുടെ പവറിൽ കുതിര വരെ വിറച്ചു, തമൻ ഫുൾ ഫോമിൽ; അഖണ്ഡ 2 ടീസർ പുറത്ത്
dot image

നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ചിത്രം അഖണ്ഡ 2വിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ഒരു മാസ് മസാല ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ഈ ടീസറും നൽകുന്നത്. എതിരാളികളെ അടിച്ച് പറപ്പിക്കുന്ന നായകൻ ഒപ്പം കുതിരകളെ വരെ വിറപ്പിക്കുകയാണ് ഈ ടീസറിൽ. തമൻ ചെയ്ത മ്യൂസിക് ടീസറിനെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.

ബാലയ്യയുടെ ആക്ഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Content Highlights: Balayya starrer Akhanda 2 new teaser out

dot image
To advertise here,contact us
dot image