'ലോകയിൽ നാച്ചിയപ്പ നീലിയെ ആദ്യം കാണുന്നത് പാർട്ടിക്കിടെ അല്ലായിരുന്നു, ആ സീൻ ഞാൻ വെട്ടി'; എഡിറ്റർ ചമൻ ചാക്കോ

താൻ സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടി ആ സീൻ വെട്ടി കളഞ്ഞതാണെന്നും അത് ഇല്ലെങ്കിലും കഥ മുൻപോട്ട് പോകുമെന്നും ചമൻ പറഞ്ഞു.

'ലോകയിൽ നാച്ചിയപ്പ നീലിയെ ആദ്യം കാണുന്നത് പാർട്ടിക്കിടെ അല്ലായിരുന്നു, ആ സീൻ ഞാൻ വെട്ടി'; എഡിറ്റർ ചമൻ ചാക്കോ
dot image

ലോക സിനിമയിൽ നാച്ചിയപ്പ എന്ന കഥാപാത്രം നീലിയെ ആദ്യമായി കാണുന്നത് പാർട്ടിയുടെ ഇടയിൽ അല്ലെന്ന് എഡിറ്റർ ചമൻ ചാക്കോ. നീലിയെ ശരത് സഭ കഫെയിൽ വെച്ച് നാച്ചിയപ്പയെ കാണിക്കുന്ന സീനിൽ കഫെയുടെ ഉള്ളിൽ ചെന്നിട്ട് ഇവർ തമ്മിൽ സംഭാഷണം ഉണ്ടെന്ന് ചമൻ പറഞ്ഞു. താൻ സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടി ആ സീൻ വെട്ടി കളഞ്ഞതാണെന്നും അത് ഇല്ലെങ്കിലും കഥ മുൻപോട്ട് പോകുമെന്നും ചമൻ പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചമൻ ഇക്കാര്യം പറഞ്ഞത്.

'ശരത് സഭയുടെ കഥാപാത്രം നാച്ചിയപ്പയെ കല്യാണിയെ കഫെയുടെ ഉള്ളിൽ വെച്ച് ചൂണ്ടി കാണിക്കുന്ന ഒരു സീൻ ഉണ്ട്. കഫെയുടെ ഉള്ളിൽ ഇവർ കയറിട്ട് ഒരു സീൻ ഉണ്ട്…അതിൽ നാച്ചിയപ്പയും കല്യാണിയും തമ്മിൽ ഒരു സംസാരം ഉണ്ട്. ഞാൻ നോക്കുമ്പോൾ അത് ഇല്ലെങ്കിലും കഥ മുൻപോട്ട് പൊക്കോളും, പിന്നീട് പാർട്ടിയിൽ വെച്ചാണ് നാച്ചിയപ്പ നീലിയെ കാണുന്നത് അവിടെ ആ സീൻ ഉള്ള സ്ഥിതിക്ക് അത് ഇല്ലെങ്കിലും കുഴപ്പമില്ല. അതുകൊണ്ട് ആ സീൻ ഞാൻ വെട്ടി കളഞ്ഞു, എഡിറ്റിൽ നടക്കുന്നത് ഇങ്ങനെയാണ്. ഞാൻ സീൻ എടുത്ത് കളഞ്ഞിട്ട് ഡൊമിനിക് ചേട്ടനെയൊക്കെ കാണിക്കും. അവരോട് ഞാൻ പറയും മൂന്ന് പോയിന്റുകൾ ഈ ഷോട്ട് വെക്കാൻ പറ അപ്പോൾ ഞാൻ അതിന്റെ കൗണ്ടർ പോയിന്റ് പറയാമെന്ന് പറയും', ചമൻ ചാക്കോ പറഞ്ഞു.

അതേസമയം, മലയാള സിനിമ ഇൻഡസ്ട്രിയിൽ ബെഞ്ച്മാർക്ക് വിജയം നേടിയ ലോക ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ഒക്ടോബർ 31ന് ആണ് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുക. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.

Also Read:

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Content Highlights: Chaman Chakko talks about edited scene in Lokah movie

dot image
To advertise here,contact us
dot image