
മകൾക്ക് അമ്മമാരുടെ പിറന്നാളാശംസകൾ എപ്പോഴും പ്രിയപ്പെട്ടതാണ്. അതുപോലെ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകളുമായി അമ്മ മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്റെ ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ എന്ന അടിക്കുറിപ്പോടെയാണ് മല്ലിക ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ സുഹൃത്ത് മേരി ആണ് ഇത് ഡിസൈൻ ചെയ്തതെന്നും ഈശ്വരൻ മകന്റെ ഒപ്പമുണ്ടാകട്ടെ എന്നും കുറിച്ചു.
ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ, ദൈവം മകന്റെ കൂടെയുണ്ടട്ടെ…ഈ ഡിസൈൻ ചെയ്ത് തന്ന ന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി', മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു. 'അമ്മയുടെ സ്വന്തം മകൻ', 'ഈ എഡിറ്റ് എല്ലാ അമ്മമാരും ട്രൈ ചെയ്യുന്നതാണ്', 'അമ്മയെ കൊണ്ട് കഴിയുന്നത് അവർ ചെയ്തു', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
അതേസമയം, പിറന്നാൾദിനത്തിൽ പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ ആവേശത്തിൽ സ്വീകരിക്കുകയാണ് പൃഥ്വിരാജിന്റെ ആരാധകർ. രാവിലെ തന്നെ പുറത്തിറങ്ങിയ 'ഖലീഫ'യുടെ ഗ്ലിംപ്സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും രാജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. ഇന്ന് മറ്റ് ചില ചിത്രങ്ങളുടെ അപ്ഡേറ്റും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Mallika Sukumaran wishes her son Prithviraj Happy birthday