'ഇത് ക്യൂട്ട് അല്ല…'; സീൻ റിക്രിയേറ്റ് ചെയ്യുന്നതിനിടെ മമിതയുടെ കവിളിലും മുടിയിലും പിടിച്ച് വലിച്ച് പ്രദീപ്

ട്രെയിലറില്‍ ഉള്ളപോലെ പ്രദീപിന്‍റെ കവിള്‍ പിടിച്ച് മമിത പിടിച്ചുവലിക്കുന്ന രംഗമാണ് ഇരുവരും വീണ്ടും അവതരിപ്പിച്ചത്.

'ഇത് ക്യൂട്ട് അല്ല…'; സീൻ റിക്രിയേറ്റ് ചെയ്യുന്നതിനിടെ മമിതയുടെ കവിളിലും മുടിയിലും പിടിച്ച് വലിച്ച് പ്രദീപ്
dot image

ഡ്യൂഡ് സിനിമയുടെ പ്രൊമോഷൻ ഭാഗമായി പ്രദീപും മമിതയും വേദിയിൽ നിന്ന് സീൻ റിക്രിയേറ്റ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്രെയിലറില്‍ ഉള്ളപോലെ പ്രദീപിന്‍റെ കവിള്‍ പിടിച്ച് മമിത പിടിച്ചുവലിക്കുന്ന രംഗമാണ് ഇരുവരും വീണ്ടും അവതരിപ്പിച്ചത്. വേദിയില്‍ നിന്ന ഇരുവരും റോള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി. മമിതയുടെ കവിള്‍ പ്രദീപ് പിടിച്ചുവലിച്ചു. ഉടനെ താരം ഇത് ക്യൂട്ടല്ല എന്നും പറയുന്നുണ്ട്.

സിനിമയിലെ ഡയലോഗ് തന്നെയാണ് മമിത പ്രദീപിനോട് പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാര്യം അറിയാതെ നിരവധി പേരാണ് പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയത്. മമിത ആ ചെയ്തതിൽ കംഫർട്ടിബിൾ അല്ലെന്നും പ്രദീപ് ചെയ്തത് കടന്ന് പോയെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് ഒരു തമാശയായി കാണുന്നവരും ചിലരും ഉണ്ട്.

അതേസമയം, പ്രദീപ് നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്. റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും 'ഡ്യൂഡ്' എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് 'ഡ്യൂഡ്' വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

Content Highlights: Pradeep and mamitha recreates scene from dude movie

dot image
To advertise here,contact us
dot image