
പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ഡ്യൂഡ് എന്ന സിനിമ ഈ ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും. ഒരേ സമയം തന്നെ പ്രദീപിന്റെ വിഘ്‌നേശ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'യും റിലീസിന് ആലോചിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി അറിയിക്കുകയാണ് നിർമാതാക്കളായ റൗഡി പിച്ചേഴ്‌സ്. പ്രദീപ് രംഗനാഥന്റെ രണ്ട് സിനിമകൾക്ക് വേണ്ടിയുള്ള കഷ്ടപ്പാടിനെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് റിലീസ് മാറ്റിവെക്കുന്നുവെന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'ഒരു ട്രാക്കിൽ രണ്ട് ട്രെയിൻ വന്നാൽ കൂട്ടിയിടിക്കും ആരെയും സഹായിക്കില്ല. ഞങ്ങളുടെ നായകൻ പ്രദീപ് രംഗനാഥന്റെ രണ്ട് സിനിമകൾക്ക് വേണ്ടിയുള്ള കഷ്ടപ്പാടിനെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന സിനിമയുടെ റിലീസ് ഡിസംബർ 18 ലേക്ക് മാറ്റിവെക്കുന്നു. ഇരു ചിത്രങ്ങളും അതിന്റെതായ രീതിയിൽ ബോക്സ് ഓഫീസിൽ തിളങ്ങട്ടെ. പ്രദീപിനും ഡ്യൂഡ് എന്ന ചിത്രത്തിന് ഞങ്ങളുടെ ദീപാവലി ആശംസകളും ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിക്കട്ടെ എന്നും ആശംസിക്കുന്നു', റൗഡി പിച്ചേഴ്‌സ് കുറിച്ചു.
#LoveInsuranceKompany #LIK #LIKFromDec18 Congrats & all d best team @7screenstudio #Lalit @Rowdy_Pictures @NayantharaU @pradeeponelife @SeemanOfficial @iam_SJSuryah @iYogiBabu @IamKrithiShetty @Gourayy @sathyaDP #RaviVarman @anirudhofficial @PradeepERagav @muthurajthangvl… pic.twitter.com/wwx0k8l69V
— Annamalai Suchu (@actor_annamalai) October 6, 2025
അതേസമയം, നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്തു പ്രദീപ് രംഗനാഥനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡ്യൂഡ് ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്.
Content Highlights: Pradeep Ranganathan movie Lik release date postponed