ചിരിപ്പിച്ച് കയ്യടികൾ വാരിക്കൂട്ടിയ നടൻ, കാന്താര 2 വിൻ്റെ വിജയം കാണാൻ ഇന്ന് അദ്ദേഹമില്ല, നോവായി രാകേഷ് പൂജാരി

കാന്താര 2 വിൻ്റെ വിജയം കാണാൻ ഇന്ന് അദ്ദേഹമില്ല, നോവായി രാകേഷ് പൂജാരി

ചിരിപ്പിച്ച് കയ്യടികൾ വാരിക്കൂട്ടിയ നടൻ, കാന്താര 2 വിൻ്റെ വിജയം കാണാൻ ഇന്ന് അദ്ദേഹമില്ല, നോവായി രാകേഷ് പൂജാരി
dot image

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വെറും രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. സിനിമയുടെ ആദ്യ ഭാഗത്ത് കയ്യടികൾ വാരിക്കൂട്ടിയ നടനായിരുന്നു രാകേഷ് പൂജാരി. ഇപ്പോഴിതാ കാന്താര 2 വാൻ വിജയമായി മാറുമ്പോൾ ഈ സന്തോഷം കാണാൻ അദേഹം ഇല്ല. രാകേഷിന്റെ പ്രകടനത്തിന് ലഭിക്കുന്ന കയ്യടികൾ ഏറ്റുവാങ്ങാൻ അദ്ദേഹമില്ല. ഇദ്ദേഹത്തിന്റെ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്.

'സിനിമ കണ്ടതിന് ശേഷമാണ് ഇദ്ദേഹമൊക്കെ മരണപ്പെട്ടിരിക്കുക ആണെന്ന് അറിഞ്ഞത്…. നല്ല കുറേ സീനുകൾ ആ സിനിമയിൽ കാഴ്ച വച്ചൊരു നടനായിരുന്നു…. ഇന്ന് ജീവനോടെ ഇല്ലാന്ന് കേട്ടപ്പോൾ എന്തൊക്കെയോ പോലെ' എന്നാണ് ഒരു പ്രേക്ഷകൻ കുറിച്ചിരിക്കുന്നത്. 'സിനിമയിൽ ചിരിപ്പിച്ചിട്ട് ജീവിതത്തിൽ കരയിപ്പിച്ചു' എന്ന് മറ്റൊരു ആരാധകനും കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കാന്താര സിനിമയുടെ ഭാഗമായിരുന്ന ഒന്നിലധികം ആർട്ടിസ്റ്റുകൾ സിനിമയുടെ ചിത്രീകരണ വേളയിൽ മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. അതിൽ ഒരാളാണ് രാകേഷ് പൂജാരി. കാന്താര 2 വിലെ ഇദ്ദേഹത്തിന്റെ ഭഗത് ചിത്രീകരിച്ച ശേഷമാണ് നടൻ മരണപ്പെട്ടത്. സുഹൃത്തിന്റെ മെഹന്ദി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സിനിമ വിജയിച്ചപ്പോൾ ചിത്രത്തിൻ്റെ ഭാഗമായിരുന്ന ആർട്ടിസ്റ്റുകളുടെ മരണത്തിൽ റിഷബ് ഷെട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു.

കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവാണ് രാകേഷ്. ഇതോടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി രാകേഷ് മാറി. ഏതാനും തുളു, കന്നഡ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അതേസമയം, സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വെറും രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കടന്നിരിക്കുകയാണ്.

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: He is not here today to witness the success of Kantara 2, fans mourn Rakesh Pujari's demise

dot image
To advertise here,contact us
dot image