ഇക്കുറി ജോർജ് കുട്ടിക്ക് പിടി വീഴുമോ? ദൃശ്യം 3 മോഹൻലാലിൻറെ പുത്തൻ ക്യാരക്ടർ പോസ്റ്റർ ഇതാ

ദൃശ്യം 3 മോഹൻലാലിൻറെ പുത്തൻ ക്യാരക്ടർ പോസ്റ്റർ ഇതാ

ഇക്കുറി ജോർജ് കുട്ടിക്ക് പിടി വീഴുമോ? ദൃശ്യം 3 മോഹൻലാലിൻറെ പുത്തൻ ക്യാരക്ടർ പോസ്റ്റർ ഇതാ
dot image

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ മോഹൻലാലിൻറെ പുത്തൻ പോസ്റ്റർ പങ്കുവെക്കുകയാണ് അണിയറപ്രവർത്തകർ. ഇക്കുറി ജോർജ് കുട്ടിക്ക് പിടി വീഴുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

പുഴയോരത്ത് നിന്ന് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന നടന്റെ ചിത്രമാണ് അണിയറപ്രവത്തകർ പങ്കുവെച്ചിരിക്കുന്നത്. ഈ വർഷത്തെ വിഷു ദൃശ്യം 3 കൊണ്ട് പോകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു.

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Mohanlal’s latest character poster from Drishyam 3 has been officially released. The poster hints at the return of Georgekutty, one of Malayalam cinema’s most iconic characters. Fans have flooded social media with reactions, praising the intense and intriguing look.

dot image
To advertise here,contact us
dot image