
ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുന്നുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘96’, ‘മെയ്യഴകൻ’ സിനിമകൾക്ക് ശേഷം പ്രേംകുമാർ ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേലുള്ളത്. ഇപ്പോഴിതാ സിനിമയുടെ നിർമാതാവ് ഇഷാരി കെ. ഗണേഷ് ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കിട്ടിരിക്കുന്നത്.
'പ്രേം ഒരു മികച്ച സംവിധായകനാണ്. 96 ഞാൻ ഒരു ആറ് തവണയെങ്കിലും കണ്ടിട്ടുണ്ടാകും. എല്ലാവർക്കും ആ സിനിമ ഒരുപാട് ഇഷ്ടമാണ്. മെയ്യഴകനും അതുപോലെ വളരെ മനോഹരമായ സിനിമയാണ്. അടുത്ത ചിത്രം ഇതുവരെ ട്രൈ ചെയ്ത ഴോണറാണ്. ഇതുവരെ ആ സിനിമ അന്നൗൺസ് ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. സിനിമ അടുത്ത ആവേശം ആയിരിക്കും,' ഇഷാരി കെ. ഗണേഷ് പറഞ്ഞു.
"Premkumar is one of the great Director. His 96 & Meiyazhagan are my Fav♥️. Now we are doing a movie with #Premkumar & #FahadhFaasil combo💥. It will be Another #Aavesham🥵. Shooting to begin soon🎬"
— AmuthaBharathi (@CinemaWithAB) October 4, 2025
- Producer #IshariGaneshpic.twitter.com/rsWazqzPZ7
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴിലായിരിക്കും ചിത്രം ഒരുങ്ങുക. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക. 2025 ജൂലൈയിലാണ് ചിയാൻ വിക്രം– പ്രേംകുമാർ ആക്ഷൻ ചിത്രം പ്രഖ്യാപിച്ചത്. ‘ചിയാൻ 64’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടത്. ‘മാവീരൻ’ സംവിധായകൻ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന ‘ചിയാൻ 63’യുടെ ഷൂട്ടിങ് കഴിഞ്ഞാകും വിക്രം പ്രേംകുമാർ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ട്.
വടിവേലുവിനൊപ്പം പ്രധാനവേഷം ചെയ്ത 'മാരീശന്‍' ആണ് ഫഹദിന്റെ ഒടുവിലിറങ്ങിയ തമിഴ് ചിത്രം. രജനീകാന്തിനൊപ്പമുള്ള 'വേട്ടയ്യന്‍', വടിവേലുവിനൊപ്പമുള്ള 'മാമന്നന്‍', ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന്‍ ചിത്രം 'വിക്രം' എന്നിവ ഫഹദിന് തമിഴില്‍ വന്‍ സ്വീകാര്യതയാണ് നേടിക്കൊടുത്തത്.
Content Highlights: Producer shares update on Fahadh Faasil-Prem Kumar movie