
സോഷ്യല്‍ മീഡിയില്‍ എമ്പാടും മോഹന്‍ലാല്‍ തരംഗമാണ്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് പിന്നാലെ മോഹന്‍ലാലിനെ അഭിനന്ദിച്ചും ആശംസയറിയിച്ചും വരുന്നവരുടെ തിരക്കാണ് ചുറ്റിലും.
അവാര്‍ഡ് നേട്ടത്തിന് പിന്നാലെ ഞായറാഴ്ച രാവിലെ മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ പ്രസ്മീറ്റില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളും അതിന് നടന് നല്കിയ രസകരമായ മറുപടികളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
പ്രസ്മീറ്റിനിടെ മോഹന്‍ലാല്‍ അവാര്‍ഡ് നേട്ടം കേക്ക് മുറിച്ച് ആഘോഷിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഗ്രൂപ്പ് സെല്‍ഫിയും ചിത്രങ്ങളും മോഹന്‍ലാല്‍ എടുത്തിരുന്നു. ഇതിനിടയില്‍ നിന്നുള്ളൊരു വവീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗ്രൂപ്പ് സെല്‍ഫിയ്ക്ക് ശേഷമുള്ള വീഡിയോ ആണ് ഇതെന്നാണ് കരുതുന്നത്. ലാലേട്ടാ ഒരു സെല്‍ഫി എന്ന് ഒരാള്‍ ചോദിക്കുന്നതും അതിന് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് മറുപടി കൊടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. 'അപ്പോ ഇതുവരെ എടുത്തത് എന്തുവാ' എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം. പിന്നാലെ തന്നെ നടന് തുറന്ന് ചിരിക്കുന്നുമുണ്ട്.
അയ്യൻ്റെ മോനെ......!❤️😚@Mohanlal #Mohanlal pic.twitter.com/OCRyYydqHm
— Aswin CN (@AswinCN__) September 21, 2025
മലയാളിയുടെ മനം മയക്കുന്ന ചിരിയല്ലേ ആ കാണുന്നത് എന്നാണ് പലരും വീഡിയോക്ക് താഴെ കമന്റുകളില്‍ കുറിച്ചത്. 2025ല്‍ മോഹന്‍ലാല്‍, ബോക്സ് ഓഫീസ് ഹിറ്റുകളും മികച്ച പെര്‍ഫോമന്‍സുകളും അവാര്‍ഡ് നേട്ടങ്ങളും മാത്രമല്ല, ഇത്തരം ഓഫ് സ്ക്രീന്‍ ഇന്ററാക്ഷന്സിലൂടെ കൂടിയാണ് ഹൃദയം കീഴടക്കുന്നത് എന്നാണ് മറ്റ് കമന്റുകള്‍.
മോഹന്‍ലാലിനെ ഇങ്ങനെ സൂപ്പര്‍ കൂളായി കാണാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുറിക്കുന്ന ലാലേട്ടന് ഫാന്‍സും ഏറെയാണ്. എന്തായാലും വീഡിയോ ഇപ്പോള്‍ വന്‍ വൈറലായി മാറിയിരിക്കുകയാണ്.
Content Highlights: Mohanlal's new viral video of a fan asking selfie and his witty reply