നെയ്യാറിൽ കാട്ടാന ആക്രമണം; വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്ക്

നെയ്യാർ ഫോറസ്റ്റ് റേഞ്ചിൽ ഇന്ന് രാവിലെയാണ് സംഭവം

നെയ്യാറിൽ കാട്ടാന ആക്രമണം; വനം വകുപ്പ് താത്കാലിക ജീവനക്കാരന് പരിക്ക്
dot image

തിരുവനന്തപുരം: നെയ്യാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വനം വകുപ്പ് താത്കാലിക ജീവനക്കാരൻ അനീഷിനാണ് പരിക്കേറ്റത്. നെയ്യാർ ഫോറസ്റ്റ് റേഞ്ചിൽ ഇന്ന് രാവിലെയാണ് സംഭവം.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരികെ കാട്ടാന ആക്രമിക്കുകയായിരുന്നു പരിക്കേറ്റ അനീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയും ഇവിടെ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Content Highlight : One injured in wild elephant attack in Neyyar

dot image
To advertise here,contact us
dot image